വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് കേരളമല്ല. ഈ ബഹുമതി തമിഴ്‌നാടിനാണ്.ഗോവയെയും കേരളത്തെയും പിന്നിലാക്കിയാണ് തമിഴ്‌നാട് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാമതെതിയതിയത്. കേരളം പട്ടികയില്‍ ഏഴാമതാണ്. വിനോദസഞ്ചാരികളുടെ എണ്ണം കണക്കിലെടുത്താണ് പട്ടിക തയാറാക്കിയിരിക്കുന്നത്.
വിനോദസഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ എത്തുന്ന സംസ്ഥാനങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍.
1.തമിഴ്‌നാട്: തമിഴ്‌നാട്ടിലേക്കാണ് വിദേശ, ആഭ്യന്തര വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്നത്. കഴിഞ്ഞ വര്‍ഷം 46.8 ലക്ഷം വിദേശ വിനോദസഞ്ചാരികളാണ് തമിഴ്‌നാട്ടിലെത്തിയത്. ഇതിന് മുന്‍പിലത്തെ വര്‍ഷം ഇത് 46.6 ലക്ഷമായിരുന്നു.
2. വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ര ണ്ടാം സ്ഥാനം മഹാരാഷ്ര്ടയ്ക്കാണ്.കഴിഞ്ഞ വര്‍ഷം 44.1 ലക്ഷം സഞ്ചാരികളാണ് സംസ്ഥാനം സന്ദര്‍ശിച്ചത്.
3.ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം ഉത്തര്‍പ്രദേശിനെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കുന്നു. കാശി, താജ്മഹല്‍, ഗംഗ, യമുന തുടങ്ങി നിരവധി കേന്ദ്രങ്ങള്‍ ഇവിടെ വിനോദസഞ്ചാര്‍ക്കളെ ആകര്‍ഷിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 31 ലക്ഷം വിനോദസഞ്ചാരികളാണ് ഉത്തര്‍പ്രദേശില്‍ സന്ദര്‍ശനം നടത്തിയത്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം 23.8 ലക്ഷം പേരാണ് സനര്‍ശനം നടത്തിയത്.
പശ്ചിമ ബംഗാള്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം 14.9 ലക്ഷം സഞ്ചാരികള്‍ ഇവിടം സന്ദര്‍ശിച്ചു.
മണലാരണ്യങ്ങളും ഒട്ടകങ്ങളും കൊട്ടാരങ്ങളും എല്ലാം രാജസ്ഥാനെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കുന്നു. കഴിഞ്ഞ വര്‍ഷം 14.8 ലക്ഷം സഞ്ചാരികളാണെത്തിയത്.
കുടുംബവുമായി എത്താന്‍ പറ്റിയ ഇടമാണ് കേരളം. എന്നാല്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഏഴാം സ്ഥാനമാണ്. കായലോരങ്ങളും പച്ചപ്പുമെല്ലാം കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം 9.8 ലക്ഷം സഞ്ചാരികള്‍ കേരളത്തിലെത്തി.
ജൈന ഹിന്ദു, ബുദ്ധമത വിശ്വാസികളുടെ പ്രമുഖ കേന്ദ്രമായിരു ന്നു ബിഹാര്‍. ബുദ്ധഭഗവാ ന് ജ്ഞാനോദയം ഉണ്ടായ ബോധഗയ ബിഹാറിലാണ്. 9.2 ലക്ഷം സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം ബിഹാറിലെത്തിയത്.
കര്‍ണാടകം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ഭൂപ്രകൃതിയും വികസനവും ഐ ടിയും ഒക്കെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം 6.7 ലക്ഷം ആളുകള്‍ ഇവിടം സന്ദര്‍ശിച്ചു.
സഞ്ചാരികളുടെ പറുദീസയാണ് ഗോവ. അന്താരാഷ്ര്ട പ്രശസ്തമാണ് ഗോവ. എന്നാല്‍ പത്താം സ്ഥാനമാണ് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍. കഴിഞ്ഞ തവണ 5.4 ലക്ഷം സഞ്ചാരികളാണ് ഗോവയിലെത്തിയത്.