അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിം ഗുരതരാവസ്ഥയില്‍; രണ്ടുകാലുകളും മുറിച്ചി മാറ്റേണ്ടിവരും

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിം ഗുരതരാവസ്ഥയില്‍ ആശുപത്രിയിലെന്ന് റിപ്പോര്‍ട്ടുകള്‍. നിര്‍ജ്ജീവമായ രണ്ടു കാലുകളും മുറിച്ചിച്ചു നീക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി വാര്‍ത്ത. വ്രണം വന്ന കാല്‍ മുറിച്ചു നീക്കിയേ മതിയാവു എന്ന കര്‍ശന നിര്‍ദേശമാണ് ഡോക്ടര്‍മാര്‍ നല്‍കിയതായാണ് വാര്‍ത്തകള്‍.

കറാച്ചിയിലെ ലിയാഖത് നാഷണല്‍&മിലിറ്ററി ഹോസ്പിറ്റലിലാണ് ദാവൂദിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. നാള്‍ക്കു നാള്‍ ഗുരുതരമായി കൊണ്ടിരിക്കുകയാണ് ദാവൂദിന്റെ ആരോഗ്യാവസ്ഥ. ജീവന്‍ രക്ഷിക്കണമെങ്കില്‍ കാലുകള്‍ മുറിച്ചു നീക്കണമെന്നതാണ് അവസ്ഥയെന്ന് കറാച്ചിയില്‍ നിന്നുള്ള വാര്‍ത്തകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രക്തം ശരിയായി കാലുകളിലേക്ക് എത്താത്തതാണ് ഈയവസ്ഥയുടെ കാരണം. എന്നാല്‍ കാലുകളെ മാത്രമല്ല ശരീരാവയങ്ങളെ ആകമാനം ബാധിക്കുന്ന രോഗമാണ് ദാവൂദിന്റേത്.

1993ലെ ബോംബെ കൂട്ട സ്‌ഫോടനങ്ങളോടനൂബന്ധിച്ചാണ് ഇന്ത്യ വിട്ട് ദാവൂദ് പാകിസ്ഥാനിലേക്ക് പോകുന്നത്. അന്നത്തെ സ്‌ഫോടനത്തില്‍ 257 മരിക്കുകയും 717 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top