പാദുവയിലെ വിശുദ്ധ അന്തോണിസിന്റെ തിരുശേഷിപ്പ് കറുകുറ്റി അസ്സീസി ശാന്തി കേന്ദ്ര ആശ്രമ ദേവാലയത്തില്‍

വിശുദ്ധ അന്തോണിസീന്റെ തിരുശേഷിപ്പുകള്‍ അങ്കമാലി കറുകുറ്റിയില്‍. മാര്‍ച്ച് ആറു മുതല്‍ പതിനഞ്ചുവരെയാണ് കറുകുറ്റി അസ്സീസി ശാന്തി കേന്ദ്ര ആശ്രമ ദേവാലയത്തില്‍ പൊതു വണക്കത്തിനായി വിശ്വാസികള്‍ക്ക് സമര്‍പ്പിക്കുന്നത്.

തിരുശേഷിപ്പുകളായി വിശുദ്ധന്റെ നാവിന്റേയും സ്വനനാളികളെയും താങ്ങി നിറുത്തുന്ന പേശികളുടെ ഒരു ഭാഗം ഉള്‍ക്കൊള്ളുന്ന രൂപവും ശിരോചര്‍മ്മവും മുടിയുമടങ്ങിയിരിക്കുന്ന മറ്റൊരു പേടകവുമാണ് ഇറ്റിലിയില്‍ നിന്നും കൊണ്ടുവന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാര്‍ച്ച് ആറുമുതല്‍ പതിനഞ്ചുവരെ കുറുകുറ്റിയില്‍ തിരുശേഷിപ്പ് വണങ്ങാനുളള സൗകര്യം ഉണ്ടാരിക്കുമെന് അസ്സീസി ശാന്തി കേന്ദ്ര മിനിസ്റ്റര്‍ പ്രൊവിന്‍ഷ്യാള്‍ ഫാ ലെയോ പയ്യപ്പിള്ളി അറിയിച്ചു. ഈ ദിവസങ്ങളില്‍ വൈകീട്ട് അഞ്ച് മണിമുതല്‍ കുര്‍ബ്ബാനയും നൊവേനയും കണ്‍വെന്‍ഷനുമുണ്ടായിരിക്കും കൂടാതെ വിശുദ്ധ അന്തോണീസിന്റെ ജീവിതത്തിലെ സംഭവങ്ങളെ കോര്‍ത്തിണക്കി കൊണ്ടുള്ള എക്‌സ്ബിഷനും നടക്കും. പതിനഞ്ചാം തിയ്യതി വിശുദ്ധന്റെ തിരുന്നാള്‍ ആഘോഷവും നടക്കും.st-ant

വിശുദ്ധ അന്തോണിസിന്റെ മരണാന്തരം 32 വര്‍ഷങ്ങള്‍ക്ക് ശേഷം 1263 ല്‍ ഫ്രാന്‍സിസ്‌ക്കന്‍ സഭയ്ക്ക് നേതൃത്വം നല്‍കിയ ബൊനവെഞ്ച്വറിന്റെ നേതൃത്വത്തില്‍ വിശുദ്ധന്റെ കബറിടം ആദ്യമായി തുറന്നു. ദൈവ വചനം പ്രഘോഷിച്ച വിശുദ്ധന്റെ നാവ് യാതൊരു തരത്തിലുള്ള കേടുപാടുകളും സംഭവിക്കാതെ ജീവിക്കുന്ന ഒരു മനുഷ്യന്റെ നാവ് പോലെ കണ്ടത് ലോകത്തിന് അത്ഭുതമായിരുന്നു. ആ നാവ് കയ്യിലെടുത്തുകൊണ്ട് വിശുദ്ധ ബൊനവെഞ്ച്വര്‍ ദൈവ വചനം പ്രഘോഷിച്ച അത്ഭുത നാവേ നീ എത്ര ഭാഗ്യവാന്‍ എന്ന് പറഞ്ഞു. വിശുദ്ധന്‍െ നാവിനോട് ചേര്‍ന്ന ഭാഗങ്ങള്‍ക്കൊപ്പം പല്ലുകളോടു കൂടിയ താടിയെല്ലും ഉടുപ്പിം അസ്ഥിപഞ്ചപഞ്ചരങ്ങലും നശിക്കാതിരിക്കുന്നതായി കണ്ടു. ഇതെല്ലാം ബസിലിക്കയില്‍ ഒരു പ്രത്യേക കപ്പേളയുണ്ടാക്കി സൂക്ഷിച്ചു.

1981 ജനുവരി ആറിന് വീണ്ടും വിശുദ്ധന്റെ ശവകൂടിരം തുറന്ന് ശാസ്ത്രീയ പഠനം നടത്തി.അസ്ഥിരപഞ്ചരത്തില്‍ നിന്ന് കേടുകൂടാതെയിരിക്കുന്ന സ്വന പേടകവും കണ്ടെത്തി.
ഇന്ത്യയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തിരുശേഷിപ്പ് ഫ്രാന്‍സിസക്കന്‍ വൈദീകര്‍ എത്തിച്ചത്. ഇപ്പോള്‍ വീണ്ടും വിശ്വാസികള്‍ക്ക് സന്തോഷം പകര്‍ന്നുകൊണ്ട് വിശുദ്ധന്റെ തിരുശേഷിപ്പ് കേരളത്തിലെത്തുകയാണ്.

Top