മുംബൈ: 3,000 കോടി രൂപ ലക്ഷ്യമിട്ട് ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ നടത്തുന്ന ഓഹരിയിറക്കലിന് മികച്ച പ്രതികരണം. ഐ.പി.ഒ.യുടെ രണ്ടാം ദിവസം ഉച്ചയോടെ ലക്ഷ്യംകണ്ടു.
3,20,48,760 ഓഹരികള്‍ക്ക് ഉച്ചയ്ക്ക് ഒരുമണിയോടെ അപേക്ഷ ലഭിച്ചതായി എന്‍എസ്ഇയില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. 3,01,22,088 ഓഹരികളാണ് പുറത്തിറക്കുക.
നിക്ഷേപക സ്ഥാപനങ്ങളാണ് ഓഹരികള്‍ക്കായി കൂടുതല്‍ എത്തിയത്. 3.59 ഇരട്ടിയിലേറെയാണ് സബ്‌സ്‌ക്രൈബ് ചെയ്തത്. ഓഹരിയൊന്നിന് 700765 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന വില.
ഓഹരിവിപണി പ്രവേശത്തോടെ, ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ മൂല്യം 26,000 കോടിയായി ഉയരുമെന്നാണ് കണക്കുകൂട്ടല്‍. ഐ.പി.ഒ. കഴിയുന്നതോടെ ഇന്‍ഡിഗോ ലോകത്തിലെ മൂല്യമേറിയ വിമാനക്കമ്പനികളുടെ കൂട്ടത്തിലാകും.
തുടര്‍ച്ചയായി ലാഭമുണ്ടാക്കുന്ന ഏക ഇന്ത്യന്‍ വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ.