
കോട്ടയം :മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ജില്ലകളിലെ ബൂത്തുകളില്‍ നടക്കുന്ന ഇന്ദിരാ കുടുംബസംഗമങ്ങളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുക്കുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇന്ദിരാ കുടുംബസംഗമ പര്യടനങ്ങള്‍ക്ക് ജൂണ്‍ 26 ന് ഇടുക്കി ജില്ലയില്‍ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേത് ജൂലൈ 8 ന് മലപ്പുറം ജില്ലയില്‍ നിന്നും തുടക്കം കുറിക്കും.
വിവിധ ജില്ലകളില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്ന ഇന്ദിരാ കുടുംബസംഗമങ്ങളുടെ തീയതി ചുവടെ ചേര്‍ക്കുന്നു.ഇടുക്കി ജില്ലയില്‍ ജൂണ്‍ 26 , പത്തനംതിട്ട 28 ന്, തിരുവനന്തപുരം 29, പാലക്കാട് ജൂലൈ 6, കൊല്ലം 9, കോട്ടയം 10, ആലപ്പുഴ 12, എറണാകുളം 16, കാസര്‍കോട് 26, കണ്ണൂര്‍ 27, തൃശൂര്‍ ആഗസ്റ്റ് 9, മലപ്പുറം 10, വയനാട് 12 നും നടക്കും.വിവിധ ജില്ലകളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കുന്ന ഇന്ദിരാ കുടുംബസംഗമങ്ങളുടെ തീയതി ചുവടെ ചേര്‍ക്കുന്നു.മലപ്പുറം ജില്ലയില്‍ ജൂലൈ 8, 14 തീയതികളും, ആലപ്പുഴ 9, 16 തീയതികളിലും, പാലക്കാട് 10, കണ്ണൂര്‍ 11, പത്തനംതിട്ട 12 ന് ( ഉച്ചയ്ക്കു ശേഷം), തൃശൂര്‍ 13, വയനാട് 15, കാസര്‍കോട് 17, തിരുവനന്തപുരം 18, എറണാകുളം 20, കോട്ടയം 21, ഇടുക്കി 22, കൊല്ലം 24, കോഴിക്കോട് 29 നും നടക്കും.