കൊച്ചി: ചാനല്‍ ചര്‍ച്ചകളില്‍ ജഡ്ജി ചമഞ്ഞ് നാട്ടുകാരെ പഠിപ്പിക്കുന്ന ചാനല്‍ വിദ്വാന്‍മാര്‍ തട്ടിപ്പുകരായാല്ലോ? ഓഹരി തട്ടിപ്പ് കേസ് മുതല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെയും വിവാദത്തിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം വി നികേഷ് കുമാര്‍ സംസ്ഥാന സര്‍ക്കാരിനെയും പറ്റിക്കുന്നു. കോടികളുടെ ഓഹരി വാങ്ങി ഓഹരി ഉടമകളെ ചതിച്ച കേസില്‍ കോടികള്‍ നല്‍കിയാണ് പ്രവാസി മലയാളിയുടെ നിയമ നടപടിയില്‍ നിന്ന് കഴിഞ്ഞ മാസങ്ങളില്‍ രക്ഷപ്പെട്ടത്.
ഇപ്പോഴിതാ കേരള സര്‍ക്കാരിന്റെ വൈദ്യുതി വകുപ്പിന് കോടികള്‍ നല്‍കാനുളള കുടിശ്ശികക്കാരുടെ പട്ടികയില്‍ മുന്നിലാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം വി നികേഷ് കുമാറിന്റെ സ്ഥാപനം. 2011 ല്‍ ആരംഭിച്ച ചാനല്‍ ഇതുവരെയായി നാല്‍പ്പത്തെട്ട് ലക്ഷത്തിലധികം രൂപയാണ് നല്‍കാനുള്ളത്. അനീതിക്കെതിരെ ചാനല്‍ ചര്‍ച്ചകളില്‍ പൊട്ടിത്തെറിക്കുന്ന നികേഷ് കുമാര്‍ സംസ്ഥാന സര്‍ക്കാരിനെ പച്ചയ്ക്ക് പറ്റിക്കുകയായിരുന്നു. കോടികള്‍ നല്‍കാനുള്ള ഓഹരി ഉടമകള്‍ക്ക് തിരിച്ചു നല്‍കാന്‍ കാട്ടിയ തിരക്കൊന്നും സംസ്ഥാന സര്‍ക്കാരിന്റെ പൈസ നല്‍കാന്‍ ചാനല്‍ മുതലാളി കണിക്കുന്നില്ല. സാധാരണക്കാരന്‍ നൂറു രൂപ കുടിശ്ശിക വരുത്തിയാല്‍ ഫ്യൂസുരുന്ന കെഎസ്ഇബിയാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ പകല്‍ക്കൊള്ള കണ്ടില്ലെന്ന് നടിക്കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷതത്തെ വൈദ്യുതി കുടിശ്ശിക വരുത്തിയ വമ്പന്‍മാരുടെ കൂട്ടത്തിലാണ് നികേഷ് കുമാറിന്റെ സ്ഥാപനമായ ഇന്തോ ഏഷ്യന്‍ ന്യൂസ് ചാനലും. 48 36 463 രൂപയാണ് ചാനലിന്റെ കുടിശ്ശിക.
കടുത്ത സാമ്പത്തിക പ്രതിസന്ധമൂലം ജീവനക്കാര്‍ക്ക് മാസങ്ങളോളം ശമ്പളം നല്‍കാതായതോടെ ഭൂരിപക്ഷം പേരും മറ്റു സ്ഥാപനങ്ങളിലേയ്ക്ക് കുടിയേറി. ഇതിനിടിയില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെടുകയും ചെയ്തു. പൂര്‍ണ്ണമായി മാധ്യമ പ്രവര്‍ത്തനം അവസാവിപ്പിച്ചെന്ന് നികേഷ് കുമാര്‍ പ്രഖ്യാപിച്ചെങ്കിലും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ വീണ്ടും റിപ്പോര്‍ട്ടര്‍ ചാനലിലെത്തി. ഇതിനിടയില്‍ സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വിവാദ വ്യവസായി ഉള്‍പ്പെടെയുള്ളവര്‍ ചാനലിനെ സാമ്പത്തികമായി സാഹായിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
മംഗളം ഉള്‍പ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളും ഒരു കോടിയിലധികമാണ് കുടിശ്ശിക വരുത്തിയിരിക്കുന്നത്. വന്‍ തുക അടയ്ക്കാതെ വര്‍ഷങ്ങളായി സര്‍ക്കാരിനെയും പൊതു ജനങ്ങളെയും ഇവര്‍ വിഢികളാക്കുകയാണ്.