നീല ചിത്രം കണ്ടാല്‍ പോലും കടുത്ത ശീക്ഷ നല്‍കുന്ന ഇന്തോനേഷ്യയ്ക്ക് മറ്റൊരു മുഖം കൂടിയുണ്ട്. മസാജ് സെന്ററുകളും വേശ്യാലയവും നിറഞ്ഞ ഇന്തേനേഷ്യ. 2019 ഓടെ ഇതൊക്കെ അവസാനിപ്പിക്കാനുള്ള പണിയിലാണ് സര്‍ക്കാര്‍.
ഇന്‍ഡോനേഷ്യയുടെ നിയമം അനുസരിച്ച് നീലച്ചിത്രം കാണുന്നത് നാലുവര്‍ഷംവരെ ജയിലിലടയ്ക്കാവുന്ന കുറ്റമാണ്. വേശ്യാവൃത്തി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പല റെഡ് ലൈറ്റ് തെരുവുകളും ഇതിനകം അവവസാനിപ്പിക്കുകയും ചെയ്തു.. എന്നാല്‍, ഇന്‍ഡോനേഷ്യയിലെത്തുന്ന സഞ്ചാരികള്‍ക്കും ഇവിടുത്തെ മറുനാട്ടുകാര്‍ക്കും ഏതുതരത്തിലുള്ള ലൈംഗിക കേളികളും ആസ്വദിക്കുന്നതിന് യാതൊരു വിലക്കുമില്ലെന്നത് വേറെ കാര്യം
വേശ്യാവൃത്തിക്ക് കുപ്രസിദ്ധിയാര്‍ജിച്ച രാജ്യത്തെ അതില്‍നിന്ന് മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. രാജ്യത്തെ ഏറ്റവും കുപ്രസിദ്ധമായ വേശ്യാത്തെരുവായിരുന്നു നോര്‍ത്ത് ജക്കാര്‍ത്തയിലെ കലിജോഡോ. കഴിഞ്ഞവര്‍ഷം ഇതടച്ചുപൂട്ടി.. നൂറുകണക്കിന് പൊലീസുകാരും പട്ടാളവും ഇടപെട്ടാണ് വേശ്യാത്തെരുവ് അടച്ചത്. പല പ്രാദേശിക കൗണ്‍സിലുകളും വേശ്യാലയങ്ങള്‍ അടയ്ക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
മുസ്ലിം ഭൂരിപക്ഷരാജ്യമായ ഇന്‍ഡോനേഷ്യയില്‍ ശരിയത്ത് നിയമം പിന്തുടരുന്ന മേഖലകള്‍ ഇപ്പോഴുമുണ്ട്. അച്ചേ പ്രവിശ്യയില്‍ അവിഹിതബന്ധം പുലര്‍ത്തിയതിന് ഒരു യുവതിക്ക് 26 ചാട്ടയടി നല്‍കിയത് കഴിഞ്ഞയാഴ്ചയാണ്. എന്നാല്‍, ഇതേ പ്രവിശ്യയില്‍ത്തന്നെ രഹസ്യമായി വേശ്യാലയങ്ങളും മസാജ്സെന്ററുകളുമുണ്ടെന്നത് വേറെ കാര്യം.
രാജ്യത്തെ മിക്കവാറും ഷോപ്പിങ് കേന്ദ്രങ്ങളിലൊക്കെ മസാജ്സെന്ററുകള്‍ സുലഭമാണ്. വിവിധതരത്തിലുള്ള മസാജുകള്‍ ഇവിടെ ചുരുങ്ങിയ പൈസയ്ക്ക് വാഗ്ദാനം ചെയ്യുന്നു. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന സെക്സ് പാര്‍ട്ടികളും നഗ്‌ന നൃത്തമുള്‍പ്പെടെയുള്ള സ്റ്റേജ് ഷോകളും പലേടത്തുെ അരങ്ങേറുന്നു. സമൂഹത്തിലെ ധനാഢ്യരും വിദേശികളുള്‍പ്പെടെയുള്ളവരും ഇതില്‍ നിര്‍ബാധം പങ്കെടുക്കുകയും ചെയ്യുന്നു.