ഇന്തോനേഷ്യ… ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ ജീവിക്കുന്ന ഇവിടുത്തെ കറന്‍സിക്ക് ഒരു സവിശേഷതയുണ്ട്. ഹിന്ദു ധര്‍മ്മം ആചരിക്കുന്ന ഇന്ത്യയില്‍ പോലും കാണാത്ത ഒരു കാഴ്ചയാണ് ഇന്തോനേഷ്യയിലുള്ളത്. ഇവിടുത്തെ കറന്‍സിയിലാണ് ഹിന്ദു ജനവിഭാഗം ആരാധിക്കുന്ന ഗണപതിയുടെ ചിത്രം നമുക്ക് കാണാനാവുന്നത്. ഇന്തോനേഷ്യയിലെ കറന്‍സിയെ രുപിയാ എന്നാണ് പറയുന്നത്. അവിടത്തെ 20,000 ത്തിന്‍റെ നോട്ടില്‍ ആണ് ഗണപതിയുടെ ചിത്രമുള്ളത്. എന്തുകൊണ്ട് ഗണപതി എന്നതാണ് ഏറെ സവിശേഷം. അവരുടെ വിശ്വാസം അനുസരിച്ച് സമ്പത്ത് വ്യവസ്ഥയെ ശക്തമായി കാത്തുസൂക്ഷിക്കുന്നത് ഗണപതിയാണെന്നാണ് ജനങ്ങളുടെ വിശ്വാസം. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഇന്തോനേഷ്യയുടെ സമ്പദ്ഘടന വളരെ ഭയാനകമായ രീതിയില്‍ തകർന്നിരുന്നു. അവിടത്തെ പല ദേശീയ സാമ്പത്തിക ചിന്തകരും ഒരുപാട് ആലോചിച്ചിട്ടാണ് ഇരുപതിനായിരത്തിന്‍റെ പുതിയ നോട്ട് പുറത്തിറക്കിയത്. ഈ നോട്ടില്‍ ഭഗവാന്‍ ഗണപതിയുടെ ചിത്രവും അച്ചടിച്ചു. അതിനുശേഷം അവിടത്തെ സമ്പത്ത് വ്യവസ്ഥ ശക്തമായി തുടര്‍ന്നു. അതുകാരണമാണ് അവിടത്തെ ജനങ്ങള്‍ ഗണപതിയാണ് തങ്ങളുടെ സമ്പത്ത് വ്യവസ്ഥയെ ശക്തമായി കാത്തുസൂക്ഷിക്കുന്നതെന്ന് വിശ്വസിക്കുന്നത്. ഗണപതി ഭഗവാന് ഒരുപാട് പൂജകളും അവര്‍ ചെയ്യാറുണ്ട്
നോട്ടില്‍ ഗണപതി; ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാഷ്ട്രത്തിന്റെ മതേതര മനസ്…
Tags: indonesia currency