ഹൈപ്പര്മാര്ക്കറ്റുകള്, മള്ട്ടിബ്രാന്ഡ്, സ്റ്റാന്ഡ്എലോണ് സ്റ്റോറുകള് തുടങ്ങിയവയില് നിന്ന് ഉപഭോക്തൃ, ഇലക്ട്രോണിക്സ് ഉല്പന്നങ്ങള്, വസ്ത്രങ്ങള്, വാഹനങ്ങള്, ഗൃഹാലങ്കാര ഉല്പന്നങ്ങള് തുടങ്ങിയ വിവിധ വിഭാഗങ്ങളിലുള്ള ഉല്പന്നങ്ങള് തവണ വ്യവസ്ഥയില് വാങ്ങാം. ബാങ്കിന്റെ ഡെബിറ്റ് കാര്ഡ് ഉടമകള്ക്ക് ഉല്പന്നങ്ങള് വാങ്ങുമ്പോള് 3,6,9,12,18, 24 മാസ ഇഎംഐ തിരഞ്ഞെടുക്കാമെന്നും 5676757 എന്ന നമ്പറിലേക്ക് എം വൈ ഓ ഫ് ആര് എന്ന് എസ്എംഎസ് അയച്ച് ഈ സേവനം ലഭിയ്ക്കുന്നതിനുള്ള അര്ഹത പരിശോധിക്കാമെന്നും ബാങ്ക് അറിയിച്ചു.
സമാനതകളില്ലാത്ത ഉല്പന്നങ്ങള് അവതരിപ്പിച്ചുകൊണ്ട് ഇടപാടുകാരുടെ ബാങ്കിങ് അനുഭവം വ്യത്യസ്തമാക്കാന് ഇന്ഡസ്ഇന്ഡ് ബാങ്ക് എന്നും മുന്പന്തിയിലാണെന്നും രാജ്യത്ത് ഉത്സവകാലം ആരംഭിച്ചതിനാല് ഈ സേവനം ഉപയോക്താക്കളുടെ ആഘോഷങ്ങള് കൂടുതല് തിളക്കമുള്ളതാക്കുമെന്ന് ഉറപ്പുണ്ടെന്നും ഇന്ഡ്സ്ഇന്ഡ് ബാങ്കിന്റെ ചീഫ് ഡിജിറ്റല് ഓഫീസറും ബിസിനസ് സ്ട്രാറ്റജി മേധാവിയുമായ ചാരു മാത്തൂര് പറഞ്ഞു.
ഡെബിറ്റ് കാര്ഡ് ഇഎംഐ സേവനത്തെക്കുറിച്ച് കൂടുതല് അറിയാന് https://www.indusind.com/in/en/personal/cards/emi-on-debit-card.html\ എന്ന ലിങ്ക് സന്ദര്ശിക്കുക.