രസീലയുടെ മരണം; ഒരുകോടിരൂപ നഷ്ടപരിഹാരവും ബന്ധുവിന് ജോലിയും വാഗ്ദാനം ചെയ്ത് കമ്പനി

 

പൂണെ: ദാരുണമായി കൊലചെയ്യപ്പെട്ട ഇന്‍ഫോസിസ് ജീവനക്കാരി സ്വദേശി രസീലയുടെ ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരവും ബന്ധുവിന് ജോലിയും നല്‍കാമെന്ന് കമ്പനി രേഖാമൂലം അറിയിച്ചു. മരണ വിവരമറിഞ്ഞ് പൂണെയിലെത്തിയ ബന്ധുക്കള്‍ക്ക് ഇത് സംബന്ധിച്ച ഒറപ്പ് കമ്പനിയില്‍ നിന്നും ലഭിച്ചു. കോഴിക്കോട് സ്വദേശിനിയായ രസീല തന്റെ തന്നെ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനാല്‍ ക്രൂരമായി കൊലചെയ്യപ്പെടുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹവുമായി ബന്ധുക്കള്‍ ചൊവ്വാഴ്ച രാവിലെ 8.30 ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വൈകീട്ടാണ് മരിച്ച രസീലയുടെ അച്ഛന്‍ രാജശേഖരന്‍, ഇളയച്ഛന്‍ വിനോദ് കുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവര്‍ പൂണെയിലെത്തിയത്. ശേഷം ഇന്‍ഫോസിസ് അധികൃതരോടൊപ്പം ഇവര്‍ സംഭവം നടന്ന കമ്പനിയുടെ ഒമ്പതാം നിലയിലെത്തി സന്ദര്‍ശിച്ചു. കൊലപാതകം നടന്ന സ്ഥലം കാണാതെ മൃതദേഹം ഏറ്റുവാങ്ങുകയില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതോട് കൂടിയാണ് സംഭവം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ ഇന്‍ഫോസിസ് അധികൃതര്‍ ഇവരെ അനുവദിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കമ്പ്യൂട്ടറിന്റെ വയര്‍ കഴുത്തില്‍ ചുറ്റിയാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ടെങ്കിലും കുട്ടിയുടെ മുഖം വികൃതമായ നിലയിലാണ്. മുഖത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ് മൃതദേഹം കിടന്നത്. അതുകൊണ്ട് തന്നെ ഒരാള്‍ക്ക് മാത്രമായി കൊലപാതകം നടത്താനാവില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും രസീലയുടെ അച്ഛന്‍ രാജശേഖരന്‍ പോലീസിനോട് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. ശേഷം രാവിലെ 8.30 നുള്ള ബോംബെ-കോഴിക്കോട് വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചു. രണ്ട് സിം കാര്‍ഡ് ഉണ്ടായിരുന്ന പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി രക്ഷിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Top