ഭോപ്പാല്‍: ഭോപ്പാല്‍ സെന്‍ട്രല്‍ ജയില്‍ നിന്ന് രക്ഷപ്പെട്ട് ഏറ്റുമുട്ടലില്‍ വിചാരതടവുകാര്‍ കൊല്ലപ്പെട്ട മധ്യപ്രദേശ് സര്‍ക്കാരിന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. മധ്യപ്രദേശ് സര്‍ക്കാരിന്റെയും പോലീസിന്റെയും വാദങ്ങള്‍ പൊളിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടു. ഭോപ്പാലില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന സംശയം സാധൂകരിക്കുന്ന പോലീസ് കണ്‍ട്രോള്‍ റൂമിലെ ഓഡിയോ ക്ലിപ്പുകളാണ് പുറത്തായത്. തിങ്കളാഴ്ച രാവിലെ 7. 42 മുതല്‍ കണ്‍ട്രോള്‍ റൂം ഓപ്പറേറ്റര്‍ പോലീസുകാര്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങള്‍ അടങ്ങിയ ഓഡിയോ ക്ലിപ്പാണ് പുറത്തായത്.
ഒക്ടോബര്‍ 31 തിങ്കളാഴ്ച രാവിലെ 7.42 മുതല്‍ പോലീസ് കണ്‍ട്രോള്‍ റൂം ഓപ്പറേറ്റര്‍ പോലീസുകാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
നിങ്ങള്‍ അല്‍പ്പം മാറി നില്‍ക്കു ഞങ്ങള്‍ക്ക് വ്യാജ ഓപ്പറേഷന്‍ പ്ലാന്‍ ചെയ്യാനുണ്ട്.
എല്ലാവരെയും കൊന്നു കളയു. മടിക്കേണ്ട കാര്യമില്ല. ചുറ്റുവട്ടത്തുളളവരെ വളഞ്ഞു വെടിവെച്ചു കൊല്ലു.(വയര്‍ലസിലൂടെ ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ നിര്‍ദേശം നല്‍കുന്നു)
എല്ലാവരെയും വെടിവെച്ചു കൊല്ലാന്‍ കണ്‍ട്രോള്‍ റൂം ഓപ്പറേറ്റര്‍ പോലീസ് ഉദ്യോഗസഥര്‍ക്ക് നിര്‍ദേശം നല്‍കുന്നു.
ഇവിടെ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. ഞങ്ങള്‍ അവരുടെ അടുത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു( പോലീസുകാര്‍ മറുപടി നല്‍കുന്നു)
മൂന്ന് പേര്‍ ജീവനോടെ ബാക്കിയുണ്ട് ( പോലീസുകാര്‍ പറയുന്നത് കേള്‍ക്കാം)
എട്ടു പേരും മരിച്ചു. വെല്‍ഡണ്‍. ഗെയിം ഓവര്‍. വെരിഗുഡ്( ഹര്‍ഷാരവം പോലീസുകാരുടെ സന്തോഷം കലര്‍ന്ന സംഭാഷണം. ബ്രോഡ്കാസ്റ്റിങ്ങിന്റെ ഒന്‍പതാം മിനിട്ടിലാണ് പോലീസുകാരുടെ സന്തോഷപ്രകടനം. )
അഭിനന്ദനങ്ങള്‍
മധ്യപ്രദേശ് പോലീസ് പറയുന്നതു പോലെ ഏറ്റുമുട്ടല്‍ ഒരു മണിക്കൂര്‍ അല്ല വെറും ഒന്‍പത് മിനിട്ടും ഒന്‍പത് സെക്കന്‍ഡ് മാത്രമാണെന്നാണ് ഓഡിയോ ക്ലിപ്പുകള്‍ വ്യക്തമാക്കുന്നത്.
ഒരു മണിക്കൂറോളം നീണ്ട നിന്ന പോരാട്ടത്തിനൊടുവിലാണ് സിമി പ്രവര്‍ത്തകരെ വെടിവെച്ചു കൊന്നതെന്നായിരുന്നു മധ്യപ്രദേശ് ഡിജിപി യോഗേഷ് ചൗധരിയുടെ അവകാശവാദം. മൂന്ന് പോലീസുകാരെ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ട് സിമി പ്രവര്‍ത്തകര്‍ മുറിവേല്‍പ്പിച്ചതായും ഡിജിപി ആരോപിച്ചിരുന്നു. എന്നാല്‍ ഈ ഓഡിയോ ക്ലിപ്പുകളുടെ ആധികാരിതയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ മധ്യപ്രദേശ് ഇന്റലിജന്‍സ് ഐജി മകരന്ദ് ദേശ്കര്‍ ഇത് നിഷേധിച്ചില്ലയെന്നത് ശ്രദ്ധേയമാണ്. ഇതു വരെ താന്‍ ഈ ഓഡിയോ കേട്ടിട്ടില്ലെന്നും ഇതേ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രക്ഷപ്പെട്ട സിമി പ്രവര്‍ത്തകര്‍ ആയുധങ്ങള്‍ കൈവശപ്പെടുത്തിയിരുന്നുവെന്നും പോലീസ് കണ്ടെത്തിയപ്പോള്‍ അവര്‍ വെടിവെച്ചെന്നും ഐജി യോഗേഷ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതെന്നാണ് പോലീസ് ഭാഷ്യം. സ്പൂണും പ്ലേറ്റും രൂപം മാറ്റം വരുത്തി മൂര്‍ച്ചയേറിയ ആയുധങ്ങളാക്കി മാറ്റിയാണ് തടവുകാര്‍ പോലീസുകാരെ ആക്രമിച്ചതെന്നായിരുന്നു മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിംഗ് പറഞ്ഞത്.
കൊല്ലപ്പെട്ട എട്ട് സിമി പ്രവര്‍ത്തകര്‍ക്കും ഒന്നിലധികം തവണ വെടിയേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. എല്ലാവര്‍ക്കും അരയ്ക്കു മുകളിലാണ് വെടിയേറ്റതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകരുടെ കൈവശം ആയുധങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും വളരെ അടുത്തു നിന്നാണ് ഇവരെ വെടിവച്ചതെന്നും കാണിക്കുന്ന വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. പ്രതികള്‍ രക്ഷപ്പെടുന്നതിനായി ഹെഡ് കോണ്‍സ്റ്റബിള്‍ രാംശങ്കരെ കൊലപ്പെടുത്തുകയും ജയില്‍ വാര്‍ഡനായ ചന്ദനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നുവെന്നും ഇതിനു ശേഷം ഐന്ത്വേദി ഗ്രാമത്തില്‍ വച്ചു നടന്ന ഏറ്റുമുട്ടലില്‍ ഇവര്‍