മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെതിരേ മഷിയേറ്‌.പിന്നില്‍ ബി.ജെ.പിയെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ

ന്യൂഡല്‍ഹി: ഒറ്റ-ഇരട്ട അക്ക നമ്പര്‍ വാഹന നിയന്ത്രണനയം വിജയിപ്പിച്ചതിനു ജനങ്ങള്‍ക്ക്‌ നന്ദി പറയാന്‍ ഡല്‍ഹി സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ യോഗത്തിനിടെ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെതിരേ മഷിയേറ്‌. ആക്രമണം നടത്തിയ ആം ആദ്‌മി സേന പഞ്ചാബ്‌ യൂണിറ്റംഗമായ ഭാവന അറോറ എന്ന യുവതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

ഇന്നലെ വൈകിട്ട്‌ 4.50നു ഛത്രസാല്‍ സ്‌റ്റേഡിയത്തിലായിരുന്നു സംഭവം. അരവിന്ദ്‌ കെജ്‌രിവാള്‍ പ്രസംഗിക്കുന്നതിനിടെ സദസില്‍നിന്ന്‌ എഴുന്നേറ്റ യുവതി വേദിക്കു താഴെയെത്തി പ്രതിഷേധിച്ചു. പോലീസും വളന്റിയര്‍മാരും ചേര്‍ന്ന്‌ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ കരുതിയ മഷി നിറച്ച കവര്‍ വേദിക്ക്‌ നേരെ വലിച്ചെറിഞ്ഞത്‌. മഷിത്തുള്ളികള്‍ മുഖത്ത്‌ വീണെങ്കിലും ഏഴ്‌ മിനിറ്റിനുശേഷം കെജ്‌രിവാള്‍ പ്രസംഗം തുടര്‍ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

“അവരെ വെറുതേ വിടൂ. അവര്‍ എേന്താ അഴിമതിയെക്കുറിച്ചാണു പറയുന്നത്‌… സി.എന്‍.ജി. അഴിമതിയെക്കുറിച്ച്‌. അവരുടെ പരാതി സ്വീകരിക്കൂ…”- കെജ്‌രിവാള്‍ പ്രതികരിച്ചു.

 

മഷി എറിഞ്ഞ ഭാവന അരോര എന്ന യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. പഞ്ചാബിലെ ആം ആദ്മി സേന പ്രവര്‍ത്തക എന്നവകാശപ്പെട്ട യുവതി കുറച്ച് കടലാസുകളും സീഡിയുമായി പ്രസംഗപീഠത്തിനു മുന്നില്‍നിന്ന് അഴിമതി ആരോപണം ഉന്നയിച്ചശേഷം മഷി എറിയുകയായിരുന്നു. ഉടനെ പൊലീസുകാര്‍ ഓടിയെത്തി പിടിച്ചുമാറ്റി. വമ്പന്‍ സി.എന്‍.ജി കുംഭകോണം നടന്നിട്ടുണ്ടെന്നും ഇവരാണ് ഉത്തരവാദികളെന്നും കെജ് രിവാളിന്‍െറ പങ്കിനെക്കുറിച്ച് തന്‍െറ കൈയില്‍ തെളിവുണ്ടെന്നും വിളിച്ചുപറഞ്ഞ അവരെ വിട്ടയക്കാന്‍ മൈക്കിലൂടെ ആവശ്യപ്പെട്ട കെജ് രിവാള്‍ അവരുടെ പരാതി കേള്‍ക്കാനും നിര്‍ദേശിച്ചു. എന്നാല്‍, സുരക്ഷാകാരണങ്ങളാല്‍ വിട്ടയക്കാനാവില്ലെന്നും ചോദ്യംചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി യുവതിയെ മോഡേണ്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഛത്രസാല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തിരുന്നു. വാഹനനിയന്ത്രണം വിജയകരമാക്കിയതിന് ജനങ്ങളോടും ഉദ്യോഗസ്ഥരോടും മെട്രോ-ഡി.ടി.സി അധികൃതരോടും മുഖ്യമന്ത്രി നന്ദി പറഞ്ഞു.

മഷിയേറിനു പിന്നില്‍ ബി.ജെ.പിയെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. ബി.ജെ.പിയും ഡല്‍ഹി പൊലീസും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് മഷിയേറ്. മഷിയെറിഞ്ഞ യുവതിയെ തടയാന്‍ ഒരു പൊലീസുകാരന്‍പോലും സ്ഥലത്തുണ്ടായിരുന്നില്ലെന്ന് സിസോദിയ ആരോപിച്ചു. ഇതിനുമുമ്പും കെജ്രിവാളിന് നേരെ കരിമഷി പ്രയോഗമുണ്ടായിരുന്നു. 2014ല്‍ ലോക്സഭ തിരഞ്ഞെടുപ്പ് റാലിക്കിടെയും കേജ്‍രിവാളിനു നേരെ മഷിയെറിഞ്ഞിരുന്നു.കെജ്‌രിവാളിന്‌ മതിയായ സുരക്ഷ ഒരുക്കാത്തതിനാലാണു ഇത്തരമൊരു സംഭവമുണ്ടായതെന്ന്‌ ആം ആദ്‌മി പാര്‍ട്ടി ആരോപിച്ചു.

Top