സിനിമക്കും പാട്ടിനുമൊപ്പം ‘ഇന്‍കേം ഇന്‍കേം ചലഞ്ച്’ വൈറലാകുന്നു; പെണ്‍കുട്ടികള്‍ സാരി നേരെയാക്കുന്നതില്‍ സദാചാര പ്രശ്‌നവുമായും ആളുകള്‍

പല തരത്തിലുള്ള ചലഞ്ചുകളും സോഷ്യമീഡിയില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സദാചാരവാദികളെ ഞെട്ടിക്കുന്ന ഒരു ചലഞ്ചാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തെലുങ്ക് ഭാഷയില്‍ പുറത്തിറങ്ങിയ ഗീതാ ഗോവിന്ദം എന്ന സിനിമയിലെ ഒരു ഗാനമാണ് ചലഞ്ചിന് ആധാരമാകുന്നത്. ഇന്‍കേം ഇന്‍കേം ഇന്‍കേം കവലേ എന്ന ഗാനത്തിലെ നായികയുടെ വസ്ത്രം ശരിയാക്കുന്ന രീതിയാണ് ആളുകള്‍ അനുകരിക്കുന്നത്.

സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സിനിമയുടെ ഇന്‍കേം ഇന്‍കേം എന്ന ഗാനത്തില്‍ ബൈക്കിലെത്തുന്ന നായകന്‍ കാണുന്നത് നായിക തന്റെ സാരി ശരിയായി പിടിച്ചിടുന്നതാണ്. നായിക സാരിയുടെ അരയില്‍ ചുറ്റിവച്ചിരിക്കുന്ന ഭാഗം ശരിയാക്കുമ്പോള്‍ അവരുടെ പൊക്കിള്‍ചുഴി തെളിയുന്നത് കാണുന്ന നായകന്‍ പരിസരം മറക്കുന്നതാണ് ഗാനരംഗത്തിലുള്ളത്. ഈ രംഗത്തെ ഏറ്റെടുക്കുന്ന ചലഞ്ചാണ് ഇപ്പോള്‍ തെന്നിന്ത്യായാകെ വൈറലായിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ തങ്ങളണിഞ്ഞിരിക്കുന്ന സാരിയുടെ അരക്കെട്ടിന്റെ ഭാഗം ശരിയാക്കുന്നതും തുടര്‍ന്ന് മുഖത്ത് വരുത്തുന്ന ഭാവവ്യത്യാസവുമാണ് ചലഞ്ചിനെ പ്രിയപ്പെട്ടതാക്കുന്നത്. എന്നാല്‍ ശരീര പ്രദര്‍ശനാണെന്ന സദാചാര വിലാപവുമായി ഇതിനെതിരെ ചിലര്‍ രംഗത്തെത്തിയതായും റിപ്പോര്‍ട്ടുണ്ട്. എന്തായാലും സിനിമയുടെയും പാട്ടിന്റെയും ഒപ്പം സാരി നേരെയാക്കല്‍ ചലഞ്ചും വൈറലാകുകയാണ്.

Top