ഇന്നസെന്റിനെതിരെ റീമയുടെ ഒളിയമ്പ്: കിടങ്കപങ്കിടാൻ ക്ഷണിക്കുന്നത് പുരുഷൻ; കുറ്റം സ്ത്രീയ്ക്കും

സിനിമാ ഡെസ്‌ക്

കൊച്ചി: മലയാള സിനിമയിലെ നടികളെ അടച്ചാക്ഷേപിച്ച അമ്മ പ്രസിഡന്റ് ഇന്നസെന്റിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി നടി റീമാ കല്ലിങ്കൽ. സിനിമയിലെ മോശപ്പെട്ട സ്ത്രീകൾ കിടക്ക പങ്കിട്ടെന്ന് വരും എന്ന അമ്മ പ്രസിഡണ്ട് ഇന്നസെന്റിന്റെ പരാമർശത്തിനെതിരെയാണ് റീമ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ജോലി അവസരങ്ങൾക്ക് വേണ്ടി കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെടുന്നത് പുരുഷനും എന്നാൽ കുറ്റക്കാരിയാകേണ്ടി വരുന്നത് സ്ത്രീയുമാണെന്നാണ് റിമയുടെ പരാമർശം.
ഫേസ്ബുക്കിലൂടെയാണ് റിമ ഇന്നസെന്റിന്റെ പരാമർശങ്ങളെ പരോക്ഷമായി വിമർശിച്ചത്. നിങ്ങൾക്കുള്ള വിശേഷാധികാരങ്ങളാൽ അന്ധരായി പോകുന്നത് കൊണ്ടാണ് അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ എല്ലാ സ്ത്രീകളും വാർത്താസമ്മേളനം വിളിക്കണമെന്ന് കരുതുന്നതെന്നും റിമ പറഞ്ഞു.
‘കേരളത്തിൽ ഇതുവരെ വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല’, സംവരണം പറഞ്ഞ് അറിയാൻ പാടില്ലാത്തവരല്ല വരേണ്ടതെന്നും ഇന്നസെന്റ്
നിങ്ങൾ ഈ സംവിധാനത്തിന്റെ ഭാഗമാണെന്ന് മനസിലാക്കുമ്പോഴും എവിടെ നിന്ന് തുടങ്ങണമെന്ന് അറിയുന്നില്ല. പക്ഷെ ഈ ദുരവസ്ഥ ഒരു നാൾ മാറുക തന്നെ ചെയ്യുമെന്നും റിമ തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top