പെട്രോള്‍ എഞ്ചിനുമായി ഇന്നോവ ക്രിസ്റ്റയെത്തുന്നു

ന്യൂഡല്‍ഹി: ഡീസല്‍ വാഹനങ്ങളുടെ നിരോധനത്തെ തുടര്‍ന്ന് ഇന്നോവയുടെ പുതിയ മോഡലായ ഇനോവ ക്രിസ്റ്റയുടെ പെട്രോള്‍ എഞ്ചിന്‍ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു.

കഴിഞ്ഞ ഡിസംബറില്‍ വായു മലിനീകരണം കുറയ്ക്കുന്നതിനായി ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചുകൊണ്ട് സുപ്രിംകോടതിയുടെ ഉത്തരവ് പെട്രോള്‍ ഓപ്ഷനില്ലാത്ത ക്രിസ്റ്റയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഈ അവസ്ഥ മറികടക്കുവാന്‍ വേണ്ടിയാണ് ക്രിസ്റ്റ പെട്രോള്‍ എഞ്ചിനുമായി നിരത്തിലിറങ്ങുന്നത്. വരുന്ന ദീപാവലിക്കു മുമ്പായി പുതിയ മോഡല്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.toyota-innova-crysta-super-white

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഴയ ക്രിസ്റ്റയില്‍ നിന്ന് എഞ്ചിനില്‍ മാത്രമാണ് പുതിയ മോഡലിന് മാറ്റം ഉണ്ടാകുക.തായ്‌ലന്‍ഡിലും ഇന്‍ഡൊനീഷ്യയിലുമാണ്‌ നിലവില്‍ ടൊയോട്ട 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ ക്രിസ്റ്റ പുറത്തിറക്കിയിട്ടുള്ളത്.

നിലവില്‍ 13-21 ലക്ഷം രൂപയാണ് ഡീസല്‍ ക്രിസ്റ്റയുടെ വിപണി വില. ഇന്നോവ ഉപഭോഗക്താക്കള്‍ക്കായി പുതിയ മോഡലില്‍ എക്‌സചേഞ്ച് സൗകര്യവും കമ്പനി നല്‍കുന്നുണ്ട്.

Top