ഏത് ശക്തനായ ശത്രുവിനെയും തടുക്കും ഈ യുദ്ധകപ്പല്‍; ഇന്ത്യന്‍ നാവികസേനയുടെ അഭിമാനമായി മാറിയ ഐഎന്‍എസ് ചെന്നൈ

ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐഎന്‍എസ് ചെന്നൈ ഇനി നാവികസേനയുടെ ഭാഗം. ഇന്ത്യന്‍ നേവിയുടെ കരുത്ത് ഇരട്ടിപ്പിക്കുന്നതാണ് ഈ മിസൈല്‍ നശീകരണ യുദ്ധക്കപ്പല്‍. ബ്രഹ്മോസ് മിസൈലുകളടക്കം വഹിക്കാന്‍ ശേഷിയുള്ള ഐഎന്‍എസ് ചെന്നൈ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ് നീറ്റിലിറക്കിയത്.

കൊല്‍ക്കത്ത ക്ലാസ്സില്‍പ്പെട്ട യുദ്ധക്കപ്പലുകളില്‍ അവസാനത്തേതാണ് ഐഎന്‍എസ് ചെന്നൈ. നാവികസേനയുടെ മുംബൈ ഡോക്ക്യാര്‍ഡിലാണ് കപ്പല്‍ പുറത്തിറക്കിയത്. മുംബൈയിലെ മസഗാവ് ഡോക്ക് ഷിപ്പ്ബില്‍ഡേഴ്സില്‍ നിര്‍മ്മിച്ച കപ്പല്‍ പ്രോജക്ട് 15എ വിഭാഗത്തില്‍പ്പെട്ട മിസൈല്‍ നശീകരണ കപ്പലുകളില്‍ അവസാനത്തേതാണ്. കപ്പല്‍ പുറത്തിറക്കുന്ന ചടങ്ങില്‍ നാവിക സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബയും പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിസൈല്‍ ആക്രമണത്തെ ചെറുക്കാന്‍ ശേഷിയുള്ള യുദ്ധക്കപ്പലാണ് ഐഎന്‍എസ് ചെന്നൈ. കപ്പലിന്റെ 60 ശതമാനത്തോളം നിര്‍മമിച്ചത് മസഗാവ് ഡോക്ക്യാര്‍ഡിലാണ്. ഇസ്രയേലില്‍നിന്നും റഷ്യയില്‍നിന്നുമാണ് ഇതില്‍ ഉപയോഗിക്കുന്ന അത്യാധുനിക ആയുധങ്ങള്‍ കൊണ്ടുവന്നത്. യുദ്ധത്തിനുപയോഗിക്കുന്ന ഹെലിക്കോപ്ടറുകള്‍ വഹിക്കാനും ഈ കപ്പലിന് ശേഷിയുണ്ട്.

2027-ഓടെ 200 യുദ്ധക്കപ്പലുകളും 600-ഓളം വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും ഉള്‍പ്പെടുന്ന വലിയ സേനയായി മാറുകയെന്നതാണ് നേവിയുടെ ലക്ഷ്യം. നേവിയുടെ പശ്ചിമ നേവല്‍ കമാന്‍ഡിനുകീഴിലാണ് ഐഎന്‍എസ് ചെന്നൈ നിലയുറപ്പിക്കുക. 164 മീറ്റര്‍ നീളമുള്ള കപ്പലിന് 7500 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. ഏതാനും പരീക്ഷണങ്ങള്‍ കൂടി പൂര്‍ത്തിയായാല്‍ മാത്രമേ നേവിയുടെ പശ്ചിമ മേഖലയ്ക്ക് കപ്പല്‍ പൂര്‍ണമായും വിട്ടുകൊടുക്കൂ.

മണിക്കൂറില്‍ 55 മൈല്‍ വേഗത്തില്‍ കുതിക്കാനും കപ്പലിനാവും. ശത്രു സംഹാരയെന്നതാണ് കപ്പലിന്റെ മുദ്രാവാക്യം. യുദ്ധത്തില്‍ സമ്പൂര്‍ണമായ രീതിയില്‍ പങ്കെടുക്കാന്‍ കഴിയുന്ന കപ്പലിന് നാല് റിവേഴ്സിബിള്‍ ഗ്യാസ് ടര്‍ബൈനുകളുമുണ്ട്. ഇതിന് പുറമെ പ്രൊപ്പല്‍ഷന്‍ പ്ലാന്റുമുണ്ട്.

Top