ഇൻസ്റ്റാഗ്രാമിലൂടെ യുവതിയുമായി അടുത്തു ; എടിഎം കാർഡിൽ നിന്ന് പണം തട്ടി ; യുവാവ് അറസ്റ്റിൽ

കോഴിക്കോട്‌ :
ഇൻസ്റ്റഗ്രാം വഴി യുവതിയുമായി പരിചയപ്പെട്ട് സൗഹൃദം നടിച്ച്‌ എടിഎം കാർഡ്‌ കവർന്ന്‌ പണം തട്ടിയയാൾ പിടിയിൽ. തങ്ങൾസ് റോഡ് ചാപ്പയിൽ തലനാർതൊടുകയിൽ അറഫാനെയാണ്‌(19) കസബ സിഐ എൻ പ്രജീഷിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്‌തത്‌. കഴിഞ്ഞ ജൂലൈയിലാണ്‌ സംഭവം. കോഴിക്കോട്‌ സ്വദേശിയായ അമ്പതുകാരിയാണ്‌ കസബ പൊലീസിൽ പരാതിയുമായെത്തിയത്‌. അക്കൗണ്ടിൽനിന്ന്‌ പണം നഷ്‌ടമായെന്നും എടിഎം കാർഡ്‌ വീട്ടിലുണ്ടെന്നുമായിരുന്നു പരാതി. തുടർന്ന്‌ നടത്തിയ അന്വേഷണത്തിൽ നാല്‌ തവണയായി അക്കൗണ്ടിൽ നിന്ന്‌ 44,000 രൂപ നഷ്ടപ്പെട്ടെന്ന്‌ ബോധ്യമായത്. കല്ലായി റോഡ്‌, ഫോക്കസ്‌ മാൾ,  ചെറൂട്ടി റോഡ്‌ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളിൽ നിന്നാണ്‌ പണം പിൻവലിച്ചത്‌. ബാങ്കിന്റെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ ഒരു യുവാവ്‌ പണം പിൻവലിക്കുന്ന ദൃശ്യങ്ങൾ പൊലീസിന്‌ കിട്ടി.

സിസിടിവി ദൃശ്യം പിന്തുടർന്നുള്ള അന്വേഷണത്തിലാണ്‌ പ്രതിയെ തിരിച്ചറിയാനായത്‌. നേരത്തെ പരാതിക്കാരിയുടെ അയൽവാസിയായിരുന്ന യുവാവ്‌ ഇവരുടെ ഇളയ മകളുമായി ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടിരുന്നു. തുടർന്നുണ്ടായ സൗഹൃദം മുതലെടുത്താണ്‌ ഇയാൾ എടിഎം കാർഡ്‌ കൈക്കലാക്കിയത്‌. 500 രൂപ എടിഎമ്മിൽ നിന്ന്‌ പിൻവലിക്കാൻ പെൺകുട്ടി ഇയാളുടെ സഹായം തേടിയിരുന്നു. പിൻ നമ്പർ മനസ്സിലാക്കിയ ഇയാൾ കാർഡ്‌ കൈമാറാതെയാണ്‌ ബാക്കി തുക പിൻവലിച്ചതെന്ന്‌ അന്വേഷണത്തിൽ വ്യക്തമായി. ഇയാൾക്കെതിരെ മറ്റ്‌ കേസുകളും നിലവിലുണ്ട്‌. എസ്‌ഐ ശ്രീജിത്ത്‌, പൊലീസുകാരായ സുധർമൻ, ഷെറീനാബി, ടൗൺ സ്‌റ്റേഷനിലെ സിപിഒ അനൂജ്‌, സജീവൻ എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top