ഇക്വറ്റോറിയല്‍ ഗിനിയയില്‍ മാര്‍ബര്‍ഗ്  വൈറസ് ബാധ സ്ഥിരീകരിച്ചു; ഒമ്പത് മരണം

മലബോ: പകര്‍ച്ച പനിക്ക് കാരണമാകുന്ന മാര്‍ബര്‍ഗ് വൈറസ് വ്യാപനം ഇക്വറ്റോറിയല്‍ ഗിനിയയില്‍ സ്ഥിരീകരിച്ചു. ഒമ്പതു പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.

രോഗ ലക്ഷണങ്ങളുള്ള ആളുകളുടെ സമ്പര്‍ക്കം കണ്ടെത്താനും ക്വാറന്റൈനിലാക്കാനും രോഗബാധിത ജില്ലകളില്‍ മുന്‍കൂര്‍ ടീമുകളെ വിന്യസിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാര്‍ബര്‍ഗ് വൈറസ് രോഗം 88 ശതമാനം വരെ മരണനിരക്കുള്ള കടുത്തരോഗമാണ്.ഇതുവരെ വൈറസിനെ ചികിത്സിക്കാന്‍ വാക്‌സിനുകളോ, ചികിത്സകളോ കണ്ടെത്തിയിട്ടില്ല.

ഉയര്‍ന്ന പനി, കഠിനമായ അസ്വാസ്ഥ്യം, കഠിനമായ തലവേദന എന്നിവയാണ് ലക്ഷണങ്ങള്‍. പല രോഗികളിലും ഏഴു ദിവസത്തിനുള്ളില്‍ ഗുരുതര രക്തസ്രാവ ലക്ഷണങ്ങളും കാണുന്നുണ്ട്.

Top