കുല്‍ഭൂഷണ്‍ ജാദവ് കേസ്: ഇന്ത്യ- പാക് വാദത്തില്‍ അന്താരാഷ്ട്ര കോടതിയുടെ വിധി ഇന്ന്

പാകിസ്താന്‍ സൈനിക കോടതി വധശിക്ഷക്ക് വിധിച്ച ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥന്റെ ശിക്ഷാ ഇളവിനായി ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് അന്താരാഷ്ട്ര കോടതി വിധി പ്രസ്താവിക്കും. ഹെയ്ഗില്‍ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര കോടതി ഇന്ന് 3.30ന് ആണ് വിധി പ്രസ്താവിക്കുക. ചാരവൃത്തി ആരോപിച്ച് പിടിയിലായ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.
യുഎന്നിന്റെ കീഴിലെ ഏറ്റവും ഉയര്‍ന്ന കോടതിയില്‍ പ്രസിഡന്റ് റോണി എബ്രഹാം നയിക്കുന്ന 12 അംഗ ട്രൈബ്യൂണലാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ വധക്കേസില്‍ വാദം കേട്ടത്. വാദം പൂര്‍ത്തിയായപ്പോള്‍ തന്നെ വിധി എത്രയും പെട്ടെന്ന് പ്രസ്താവിക്കുമെന്ന് അറിയിച്ചിരുന്നു.
പാകിസ്താന്‍ സൈനിക കോടതി വധശിക്ഷക്ക് വിധിച്ച ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥന്റെ ശിക്ഷാ ഇളവിനായി ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് അന്താരാഷ്ട്ര കോടതി വിധി പ്രസ്താവിക്കും. ഹെയ്ഗില്‍ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര കോടതി ഇന്ന് 3.30ന് ആണ് വിധി പ്രസ്താവിക്കുക. ചാരവൃത്തി ആരോപിച്ച് പിടിയിലായ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.
യുഎന്നിന്റെ കീഴിലെ ഏറ്റവും ഉയര്‍ന്ന കോടതിയില്‍ പ്രസിഡന്റ് റോണി എബ്രഹാം നയിക്കുന്ന 12 അംഗ ട്രൈബ്യൂണലാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ വധക്കേസില്‍ വാദം കേട്ടത്. വാദം പൂര്‍ത്തിയായപ്പോള്‍ തന്നെ വിധി എത്രയും പെട്ടെന്ന് പ്രസ്താവിക്കുമെന്ന് അറിയിച്ചിരുന്നു.വാദത്തിനിടെ കുല്‍ഭൂഷന്‍ ജാദവിന്റെ കുറ്റ സമ്മത വീഡിയോ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി സമ്മതിച്ചില്ല. ഇരു രാജ്യങ്ങള്‍ക്കും 90 മിനിറ്റ് വീതം ആണ് വാദിക്കാന്‍ സമയം നല്‍കിയത്.
തട്ടിക്കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തുകയും പീഡിപ്പിക്കുകയും അവകാശലംഘനം നടത്തുകയുമായിരുന്നുവെന്നും ഇന്ത്യ പീസ് പാലസിലെ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചിരുന്നു. സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും അടിയന്തരമായ ഇടപെടലാണ് വേണ്ടതെന്നും രാജ്യം ആവശ്യപ്പെട്ടു. നീതിന്യായ കോടതി അന്തിമ വിധി വരുന്നതിന് മുമ്പ് പാകിസ്താന്‍ വധശിക്ഷ നടപ്പാക്കിയേക്കുമെന്ന ആശങ്കയും കോടതിയില്‍ ഹരീഷ് സാല്‍വെ പങ്കുവെച്ചു. ഇന്ത്യയുടെ പരാതിയില്‍ താല്‍ക്കാലികമായി വധശിക്ഷ സ്റ്റേ ചെയ്യാന്‍ യുഎന്‍ കോടതി നേരത്തെ പാകിസ്താനോട് ഉത്തരവിട്ടിരുന്നു.

Top