അന്താരാഷ്ട്ര വനിതാ ദിനത്തിൽ 29 സ്ത്രീകള്‍ക്ക് രാഷ്ട്രപതി നാരീശക്തി പുരസ്‌കാരം സമ്മാനിക്കും

അന്താരാഷ്ട്ര വനിത ദിനമായ മാര്‍ച്ച്‌ എട്ടിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാരീശക്തി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

വിവിധ മേഖലകളില്‍ മികവുതെളിയിച്ച 29 സ്ത്രീകളാണ് പുരസ്കാരത്തിനര്‍ഹരായത്. ദുര്‍ബലരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ സ്ത്രീകള്‍ക്ക് അവരുടെ അസാധാരണമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് പുരസ്കാരം നല്‍കുന്നത്. ഇന്ത്യയില്‍ സ്ത്രീകള്‍ക്കു നല്‍കുന്ന പരമോന്നത സിവിലിയന്‍ ബഹുമതിയാണ് നാരീശക്തി പുരസ്‌കാരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാമൂഹിക സംരഭകയായ അനിതാ ഗുപ്ത, ജൈവ കര്‍ഷകയും ആദിവാസി ആക്ടിവിസ്റ്റുമായ ഉഷാബെന്‍ ദിനേശ്ഭായ് വാസവ, ഇന്നൊവേറ്റര്‍ നസീറ അക്തര്‍, ഇന്‍റല്‍ -ഇന്ത്യ മേധാവി നിവൃതി റായ്, ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കഥക് നര്‍ത്തകി സെയ്‌ലി നന്ദകിഷോര്‍ അഗവാനെ തുടങ്ങിയവര്‍ പുരസ്‌കാര ജേതാക്കളില്‍ ഉള്‍പ്പെടുമെന്നാണ് വിവരം. സംരംഭകത്വം, കൃഷി, നവീകരണം, ശാസ്ത്രം, സാമൂഹ്യ പ്രവര്‍ത്തനം, വിദ്യാഭ്യാസം, കല, കരകൗശലം, സാങ്കേതികവിദ്യ, വന്യജീവി സംരക്ഷണം തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് പുരസ്കാരത്തിന് അര്‍ഹരായത്.

Top