ഇന്ത്യയിൽ ഇന്റർനെറ്റ് അടിയന്തരാവസ്ഥ; നോട്ട് നിരോധനത്തിനു പിന്നാലെ ഇന്റർനെറ്റിനും നിയന്ത്രണം

സ്വന്തം ലേഖകൻ

ഡൽഹി: നോട്ട് നിരോധനത്തിനു പിന്നാലെ രാജ്യത്ത് ഇന്റർനെറ്റിനു നിയന്ത്രണവുമായി കേന്ദ്ര സർക്കാർ. സോഷ്യൽ മീഡിയ സൈറ്റുകൾക്കും, അശ്ലീല സൈറ്റുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നതു സംബന്ധിച്ചു പഠനം നടത്താൻ കേന്ദ്ര സർക്കാർ ഇൻഫർമേഷൻ മന്ത്രാലയത്തോടു നിർദേശം നൽകിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കു പിന്നാലെ രാജ്യത്തെ സമസ്ത മേഖലകളിലും ജനസ്വാതന്ത്രത്തിനുമേൽ കേന്ദ്ര സർക്കാർ കടന്നു കയറ്റം നടത്തുകയാണെന്നാണ് ഇതോടെ പുറത്തു വരുന്ന റിപ്പോർട്ട്.
2015 നെ അപേക്ഷിച്ച് 2016 ൽ രാജ്യത്ത് ഇൻറർനെറ്റ് റദ്ദാക്കുന്നത് കൂടിയതായി നാഷണൽ ലോ യൂണിവേഴ്‌സിറ്റിയുടെ സെൻറർ ഫോൺ കമ്യൂണിക്കേഷൻ ഗവേണ്ണേർസ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയ്ക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതു സംബന്ധിച്ചു കേന്ദ്ര സർക്കാർ പഠനം നടത്താൻ ആരംഭിച്ചിരിക്കുന്നത്. 2015 ജൂൺ മുതൽ മെയ് 31 2016 വരെ രാജ്യത്തെ 8 സംസ്ഥാനങ്ങളിലായി ഇൻറർനെറ്റ് റദ്ദാക്കിയ 23 സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ കാലയളവിൽ തന്നെ 2016 ൽ എത്തുമ്പോൾ ഇത് വർദ്ധിച്ചതായി റിപ്പോർട്ട് പറയുന്നു.
17 പേരെ ഈ കാലയളവിൽ വാട്ട്‌സ്ആപ്പ് വഴി ഹിതകരമല്ലാത്ത ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചു എന്ന പേരിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഗ്രൂപ്പ് അഡ്മിൻമാരും ഉണ്ട്. എന്നാൽ ഗ്രൂപ്പ് അഡ്മിൻമാർ ഒരിക്കലും ഇത്തരം ഉള്ളടക്കങ്ങൾക്ക് ഉത്തരവാദി ആയിരിക്കില്ലെന്ന് ദേശീയ നിയമ സർവകലാശാല റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.
ഇതിന് പുറമേ സർക്കാർ ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ പോലുള്ള സൈബർ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെടുന്ന വിവരങ്ങളുടെ എണ്ണവും വർദ്ധിക്കുന്നു എന്ന് റിപ്പോർട്ട് പറയുന്നു. 2015 ഫേസ്ബുക്കിനോട് മാത്രം 30,000 അപേക്ഷകളാണ് പോസ്റ്റുകൾ നീക്കം ചെയ്യാനോ വ്യക്തികളുടെ വിവരങ്ങൾ ചോദിച്ചോ സർക്കാർ നൽകിയത് എന്ന് ഫേസ്ബുക്ക് തന്നെ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top