കൊച്ചി: പ്രിയദര്‍ശനുമായുള്ള ദാമ്പത്യം വേര്‍പിരിഞ്ഞതോടെ വീണ്ടും വെളളിത്തരിയില്‍ സജവമാകാനൊരുങ്ങുകയാണ് ലിസി. അതിനൊപ്പം തന്റെ പഴയപേരും കൂടെ ചേര്‍ത്തു. അഭിനയത്തിന്റെ തിരക്കില്‍ നില്‍ക്കവേയാണ് പ്രിയനുമായുള്ള വിവാഹം. ഇതോടെ ലിസി മതം മാറി ലക്ഷ്മിയായി. വിവാഹ മോചനത്തിന് ശേഷം പേര് വീണ്ടും പഴയതാക്കുന്നു. ഇനി താന്‍ ലിസി ലക്ഷ്മിയെന്ന് അറിയപ്പെടുമെന്ന് താരം പറയുന്നു. സിനിമാ മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലിസി മനസ്സ് തുറക്കുന്നത്. സിനിമയ്ക്ക് അപ്പുറം ബാഡ്മിന്റണിനോടും പ്രിയമുണ്ട് താരത്തിന്. താനിന്ന് നല്ലൊരു ബാഡ്മിന്റണ്‍ താരം കൂടിയാണെന്ന് ലിസി തുറന്നു പറയുന്നു. ചെന്നൈയിലെ ഡബിങ് സ്റ്റുഡിയോയുടേും പ്രിവ്യൂ തിയേറ്ററുകളുടേയും നടത്തിപ്പ് ചുമതലയും ലിസിക്കുണ്ട്. ഇതിനിടെയില്‍ അഭിനയമാണ് ലക്ഷ്യം.
വിവാഹ ശേഷം അഭിനയിക്കാന്‍ പോയാല്‍ കുടുംബ ജീവിതം നഷ്ടമാകുമെന്ന് തോന്നി. അതുകൊണ്ട് അഭിനയം നിര്‍ത്തി. രണ്ട് മക്കളെ പ്രസവിച്ചു. അവരെ വളര്‍ത്തി. ബിസിനസ്സ് കാര്യങ്ങള്‍ നോക്കി. അതിന് സമയം ഏറെ വേണമായിരുന്നു. അതുകൊണ്ട് തന്നെ സിനിമയില്‍ അഭിനയിക്കാത്തതിന്റെ വിഷമം ലിസിക്കുണ്ടായിരുന്നില്ല. എന്നാല്‍ പ്രിയദര്‍ശനുമായുള്ള വിവാഹ മോചനത്തോടെ ലിസിയുടെ മനസ്സ് വെള്ളിത്തിരിയിലേക്ക് വീണ്ടുമെത്തുകയാണ്. വീണ്ടും അഭിനയിക്കാന്‍ നല്ല അവസരം കാത്ത് നില്‍ക്കുകയാണ് ലിസി.
ഏതായാലും ടീനേജ് നായികയാകാന്‍ ലിസിയില്ല. പ്രായത്തിന് അനുസരിച്ച വേഷത്തിനോടാണ് താല്‍പ്പര്യം. അഭിനയിക്കാന്‍ വേണ്ടി സിനിമ നിര്‍മ്മിക്കില്ല. എന്നാല്‍ നിര്‍മ്മാതാവാകില്ലെന്ന് പറയാനും ലിസിക്ക് കഴിയില്ല. വിവാഹ ശേഷം അഭിനയിക്കില്ലെന്ന തീരുമാനം താന്‍ മാറ്റിയില്ലേ, അതുകൊണ്ട് ഇത്തരം വിഷയങ്ങളില്‍ എങ്ങനെ മറുപടി പറയാനാകുമെന്നാണ് നടിയുടെ ചോദ്യം. എന്റെ ആദ്യ സിനിമ മുതല്‍ ഞാനെന്റ് ജോലിയില്‍ നൂറ് ശതമാനം സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തിയിരുന്നു. ഒരു പ്രശ്നവും ഞാനുണ്ടാക്കിയിട്ടില്ല. ഞാന്‍ കാരണം ഒരു ഷൂട്ടിംഗും മുടങ്ങിയിട്ടില്ല. ഞാന്‍ എല്ലാവരോടും മാന്യമായാണ് പെരുമാറിയത്. തിരിച്ചു അങ്ങനെ തന്നെ-സിനിമാ മംഗളത്തോട് ലിസി പറയുന്നു.
വിവാഹ ശേഷം എന്റെ മനസ്സില്‍ അഭിനയ ജീവിതം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ തോന്നി നല്ല വേഷങ്ങള്‍ കിട്ടിയാല്‍… എന്താ അഭിനയിക്കുന്നതില്‍ എന്തെങ്കിലും തടസ്സമുണ്ടോ-ലിസി ചോദിക്കുന്നു. സിനിമയെ കുറിച്ചും ബിസിനസ്സിനെ കുറിച്ചും മാത്രമേ ചോദിക്കാവൂയെന്ന് വ്യക്തമാക്കിയാണ് ലിസി അഭിമുഖം നല്‍കിയത്. ഓടരുതമ്മാവാ ആളറിയാം, കമല്‍ഹാസനോപ്പമുള്ള വിക്രം, 9 തെലുങ്ക് സിനിമകളുമായണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായതെന്ന് ലിസി പറയുന്നു. മിഴിനീര്‍പ്പൂവുകള്‍. താളവട്ടം, വിക്രം ഇതൊക്കെയാണ് ഇഷ്ട സിനിമകള്‍.
24 വര്‍ഷത്തെ ദാമ്പത്യത്തിനാണ് പ്രിയദര്‍ശന്‍ലിസി ദമ്പതികള്‍ വിരാമമിട്ടത്. ഇരുവരും സംയുക്തമായി നല്‍കിയ ഹര്‍ജിയില്‍ ചെന്നൈ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു. കുടുംബകലഹം ചൂണ്ടിക്കാട്ടി പ്രിയദര്‍ശനെതിരെ ലിസി ചെന്നൈ എഗ്മൂറിലെ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെ ലിസിക്കെതിരെ പ്രിയദര്‍ശന്‍ മദ്രാസ് ഹൈക്കോടതിയിലും കേസ് നല്‍കി. ഗാര്‍ഹിക പീഡനക്കേസും സ്വത്ത് തര്‍ക്കവും മദ്രാസ് ഹൈക്കോടതി തീര്‍പ്പ് കല്‍പിക്കുകയായിരുന്നു. എണ്‍പതുകളില്‍ മലയാളസിനിമയിലെ ശാലീനസുന്ദരിയായി തിളങ്ങിയ ലിസി പ്രിയദര്‍ശന്‍ ചിത്രങ്ങളിലെ സ്ഥിരം നായികാ സാന്നിധ്യവുമായിരുന്നു. ഏറെക്കാലം നീണ്ട പ്രണയത്തിനൊടുവില്‍ 1990 ഡിസംബര്‍ 13നാണ് ഇരുവരും വിവാഹം കഴിച്ചത്.
24 കൊല്ലത്തെ ദാമ്പത്യജീവിതത്തിനു ശേഷം 2014 ലാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചവിവരം വെളിപ്പെടുത്തുന്നത്. വിവാഹമോചനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കമല്‍ഹാസനും മോഹന്‍ലാലുമടക്കമുള്ളവര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മക്കളായ കല്ല്യാണിയും സിദ്ധാര്‍ഥും വിദേശത്താണ്.