മുസ് ലിം ആകുന്നതിലും സുരക്ഷിതം പശുവായി ജനിക്കുന്നത്: ശശി തരൂർ.അസഹിഷ്ണുത ചര്‍ച്ച ലോക്‌സഭയെ പ്രക്ഷുബ്ധമാക്കി

ന്യൂഡൽഹി: രാജ്യത്ത് ഒരു മുസ് ലിം ആകുന്നതിലും സുരക്ഷിതം പശുവായി ജനിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. വീട്ടിൽ “ഹെയ്റ്റ് ഇൻ ഇന്ത്യ” ആകുമ്പോൾ വിദേശത്ത് പോയി “മെയ്ക് ഇൻ ഇന്ത്യ” പ്രചരിപ്പിക്കുന്നത് എങ്ങനെയാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലാണ് അസഹിഷ്ണുത പടരുന്നതെന്നും തരൂർ വ്യക്തമാക്കി. ലോക്സഭയിൽ നടന്ന അസഹിഷ്ണുതാ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ശശി തരൂർ.

വീട്ടിൽ ‘ഹേറ്റ് ഇൻ ഇന്ത്യ’ ആകുമ്പോൾ വിദേശത്ത് പോയി മേക്ക് ഇൻ ഇന്ത്യ പ്രചരിപ്പിക്കുന്നത് എങ്ങനെയാണെന്നും പാർലമെന്റിൽ തരൂര്‍ പറഞ്ഞു.
ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിലാണ് ഇന്ത്യയില്‍ അസഹിഷ്ണുത വളരുന്നത്. ഇന്ത്യയുടെ ചിത്രത്തിനേറ്റ വലിയൊരു അടിയാണിത്. വൈവിദ്ധ്യതയെ ബഹുമാനിക്കുന്ന തരത്തിലാണ് ഇന്ത്യ നിർമിക്കപ്പെട്ടിരിക്കുന്നത്. എന്നിട്ടും രജ്യത്ത്  അസഹിഷ്‌ണുത രൂക്ഷമാണ്. ഇത് ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് ഉണ്ടാക്കിയ കളങ്കം ചെറുതല്ലെന്നും തരൂർ ചൂണ്ടിക്കാട്ടി.ഇന്ത്യയിലെ അസഹിഷ്ണുതയെപറ്റി വിദേശ പ്രസിദ്ധീകരണങ്ങളിൽ പോലും ചർച്ചയായി. ഇന്ത്യാ ചരിത്രത്തിന് ഏറ്റവും വലിയ ആഘാതമാണിത്. നാനാത്വത്തിലാണ് രാജ്യം കെട്ടിപ്പടുത്തത്. അതിൽ ഉറച്ചു നിൽക്കാൻ കേന്ദ്ര സർക്കാറിനോട് അഭ്യർഥിക്കുന്നതായും  തരൂർ ചൂണ്ടിക്കാട്ടി.Rahul-Gandhi-Re

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ ശേഷവും സ്പീക്കര്‍ സുമിത്ര മഹാജന്‍, മുലായം സിംഗ് യാദവിനെ സംസാരിക്കാന്‍ അനുവദിച്ചപ്പോള്‍, കോണ്‍ഗ്രസ്, തൃണമൂല്‍, ഇടത് അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും എപ്പോഴും തന്നെ വന്നു കാണാമെന്ന് ആഭ്യന്തരമന്ത്രി വാഗ്ദാനം ചെയ്തു. ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ചില കാര്യങ്ങളില്‍ സര്‍ക്കാര്‍ അസഹിഷ്ണുക്കളാണ്. ഭീകരവാദം, മാലിന്യം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങിയവയാണ് അവ. വി.കെ. സിംഗിനെ കുറിച്ച് എപ്പോഴും പറയുന്ന പ്രതിപക്ഷം, ഇത്തരം കാര്യങ്ങളില്‍ മുമ്പെപ്പോഴെങ്കിലും അക്കാലത്തെ പ്രധാനമന്ത്രിമാര്‍ മറുപടി പറഞ്ഞിട്ടുണ്ടോ എന്നു വ്യക്തമാക്കണം.

ദാദ്രി സംഭവം ഉണ്ടായ ഉടന്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ചോദിച്ചു. യു.പി. സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ ബീഫ് എന്നോ വര്‍ഗീയതയെന്നോ വാക്കുകളില്ലായിരുന്നു. അസഹിഷ്ണുതയുടെ ഏറ്റവും വലിയ ഇര പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ജനവിധിയില്‍ അസഹിഷ്ണുത കാണിക്കരുത്. രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇന്ന് രാജ്യത്ത് പ്രതിഷേധമെന്നാല്‍ രാജ്യദ്രോഹമെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ദളിത് കുട്ടികളെ പട്ടികളോടുപമിച്ച മന്ത്രി വി.കെ. സിംഗ് ഭരണഘടനയെ വെല്ലുവിളിക്കുകയാണ്. പാര്‍ലമെന്റില്‍ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നമ്മളെല്ലാം പ്രതിജ്ഞാബദ്ധരാവുമ്പോള്‍ എവിടെ വി.കെ. സിംഗ്? രാഹുലിന്റെ ചോദ്യം ഭരണപക്ഷത്തെ ഏറെ നേരം പ്രകോപിപ്പിച്ചു. വളരെ പണിപ്പെട്ടാണ് സ്പീക്കര്‍ സഭ നിശബ്ദമാക്കിയത്.

രാജ്യത്ത് ഒരു മുസ്ലിം വൃദ്ധന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു. അദ്ദേഹത്തെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായിരുന്ന പ്രധാനമന്ത്രി ഒന്നും മിണ്ടിയില്ല. ഭരണഘടനയെ വെല്ലുവിളിച്ച വി.കെ. സിംഗിനെ മന്ത്രിയായി തുടരാന്‍ അനുവദിക്കുകയും ചെയ്തു. ഗുജറാത്തില്‍ എന്താണു സംഭവിച്ചത്? ഗുജറാത്ത് മോഡല്‍ ബലൂണ്‍ പോലെ പൊട്ടിയപ്പോള്‍ പട്ടേലുമാരുടെ കലാപമാണ് നടന്നത്.  പ്രതിഷേധങ്ങള്‍ ഉണ്ടാക്കപ്പട്ടതെന്നാണ് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്. നിങ്ങളുടെ മെയ്ക് ഇന്‍ ഇന്ത്യ പോലെ ഇതൊരു സ്വപ്‌നമല്ല, യാഥാര്‍ത്ഥ്യമാണ്. രാഹുല്‍ പറഞ്ഞു.

Top