ഇന്ത്യയിലെ അസഹിഷ്ണുത:ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് 200 എഴുത്തുകാരുടെ കത്ത്

ലണ്ടൻ: ബ്രിട്ടീഷ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ത്യയിലെ അസഹിഷ്ണുത ചർച്ചയാകണമെന്ന് എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും ആവശ്യം. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിനോടാണ് 200ൽ അധികം വരുന്ന എഴുത്തുകാർ കത്തിലൂടെ ഈ ആവശ്യം ഉന്നയിച്ചത്. സൽമാൻ റുഷ്ദി അടക്കമുള്ളവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.

ഇന്ത്യയിൽ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് കത്തിൽ പറയുന്നു. രാജ്യത്ത് വിമർശകർക്കെതിരെയുള്ള അതിക്രമങ്ങൾ, അസഹിഷ്ണുത അന്തരീക്ഷം എന്നിവയിൽ തങ്ങൾക്ക് ആശങ്കയുണ്ട്. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഇന്ന് നേരിടുന്ന ഭീഷണിയെ പറ്റി മോദിയോട് സംസാരിക്കണം. ഇന്ത്യൻ ഭരണഘടന നൽകുന്ന ജനാധിപത്യാവകാശങ്ങൾക്കൊപ്പം നിൽക്കാൻ ഡേവിഡ് കാമറൺ ആവശ്യപ്പെടണമെന്നും എഴുത്തുകാർ പറഞ്ഞു.മോദി-കാമറൺ ചർച്ചയിൽ ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്നം ചർച്ചയാകണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ ഉൾപ്പടെയുള്ള 46 എം.പിമാർ പാർലമെൻറിൽ പ്രമേയം കൊണ്ടുവന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top