സീരിയല്‍ നടിയുമായി ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത ജയില്‍ ഡി.ഐ.ജിക്കെതിരെ അന്വേഷണം; നടി കറുത്തമുത്ത്, മാനസപുത്രി സീരിയലുകളിലൂടെ പ്രശസ്ത

തിരുവനന്തപുരം: ജയില്‍ ഡിഐജി ബി പ്രദീപിനെതിരെ അന്വേഷണത്തിന് നിര്‍ദേശം. സീരിയല്‍ നടിയുമായി ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്‌തെന്ന പരാതിയിലാണ് നടപടി. ജയില്‍ മേധാവി ആര്‍ ശ്രീലേഖയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കറുത്ത മുത്ത്, മാനസപൂത്രി തുടങ്ങിയ സീരിയലുകളിലും ചില സിനിമകളിലും ഉള്‍പ്പെടെ അറിയപ്പെടുന്ന റോളുകളില്‍ തിളങ്ങിയ നടിയുമായാണ് സര്‍ക്കാര്‍ വാഹനത്തില്‍ കറങ്ങിയിരുന്നത്. ഇത് സംബന്ധിച്ച് ജയില്‍ ആസ്ഥാനത്ത് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ മാര്‍ച്ച് 17 ന് നടിയേയും കൂട്ടി ജയില്‍ ഡി ഐ ജി ഒദ്യോഗിക വാഹനത്തില്‍ യാത്ര നടത്തിയെന്നും ഈ സമയം നടിയും ഡ്രൈവറും അല്ലാതെ ഡി ഐ ജിക്കൊപ്പം ആരുമില്ലാതിരുന്നുവെന്നും ജയില്‍ മേധാവി, ഐ ജി ഗോപകുമാറിന് അന്വേഷണത്തിന് കൈമാറിയ പരാതിയുലുണ്ട്. ദക്ഷിണ മേഖലയിലെ തന്നെ ഒരു ജയിലിലെ വാര്‍ഷികത്തിന് ഈ നടിയെ ഡി ഐ ജി പങ്കെടുപ്പിച്ചതായി സൂചനയുണ്ട്.

സൂപ്രണ്ട് എതിര്‍ത്തിട്ടും നടിക്കുവേണ്ടി ജയിലില്‍ നിന്നും പതിനായിരം രൂപയോളം കൈപറ്റിയതായും രേഖകളില്‍ മറ്റു ചെലവുകളില്‍ പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും ജയില്‍ ജീവനക്കാര്‍ പറയുന്നു. ഡി ഐ ജി ക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ കണ്ട നടി നേരത്തെയും പല പ്രാവശ്യം അദ്ദേഹത്തെ കാണാന്‍ ഡി ഐ ജി ആസ്ഥാനത്ത് എത്തിയട്ടുണ്ട്.

സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തതിനും ഒദ്യോഗിക ജോലി സമയത്തു നടിയുമായി കറങ്ങിയതിനും ഡി ഐ ജിക്കെതിരെ നടപടിവേണമെന്നാണ് ജയില്‍ ജീവനക്കാരുടെ ആവശ്യം. സോളാര്‍ കേസില്‍ സരിതാ നായരുടെ മൊഴി തിരുത്തിയ കേസിലും, ബ്ലൂ ബ്ലാക്മെയില്‍ നായിക ബിന്ധ്യാതോമസിന്റെ ഫോണ്‍ വിളി ഒതുക്കി തീര്‍ത്തതിലും ഡി ഐ ജി നേരത്തെ വിവാദത്തിലായിരുന്നു. കാരണവര്‍ വധകേസിലെ പ്രതി ഷെറിനെ വഴിവിട്ടു സഹായിച്ചതും ഈ ഉദ്യോഗസ്ഥനാണെന്ന് പരാതി ഉയര്‍ന്നിരുന്നു.

Top