ന്യൂഡല്‍ഹി: കേരളത്തിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യാഗസ്ഥനെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയ സംഭവത്തില്‍ ഡല്‍ഹിയിലെ മലയാളി മാധ്യമ പ്രവര്‍ത്തകക്കെതിരെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം തുടങ്ങി. സെക്രട്ടറിയേറ്റിലെത്തി ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് ബ്ലാക്മെയില്‍ ചെയ്ത് അഞ്ച് കോടിതട്ടിയെന്ന് പരാതിയെ തുടര്‍ന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി ലഭിച്ചിരുന്നെങ്കിലും തുടര്‍ അന്വേഷണങ്ങള്‍ അട്ടിമറിയ്ക്കപെടുകയായിരുന്നു. സംസ്ഥാനത്തെ പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥനെ ബ്ലാക്മെയില്‍ ചെയ്ത സംഭവം ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് ആദ്യം റിപ്പോര്‍ട്ട് ചെയതതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ച് സംഭവത്തില്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തിയെങ്കിലും ഇരയാക്കപ്പെട്ട ഉദ്യേഗസ്ഥനെ സംരക്ഷിക്കാന്‍ തുടര്‍ നടപടികള്‍ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ഐഎഎസ് ഉദ്യോഗസ്ഥനെ ബ്ലാക്മെയില്‍ ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനും പരാതി ലഭിച്ചതോടെയാണ് ഡല്‍ഹിയിലെ മലയാളി മാധ്യമ പ്രവര്‍ത്തകയെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉടമയായ ഈ യുവതിയുടെ വിശദാംശങ്ങള്‍ കേരള പോലീസില്‍ നിന്നും കഴിഞ്ഞ ദിവസം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം തേടിയിരുന്നു.
സംസ്ഥാനത്തെ ഉന്നതമായ സ്ഥാനത്തിരുന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ നടത്തിയ നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ അന്നത്തെ മുഖ്യമന്ത്രിയുള്‍പ്പെടെ ഇടപെട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥനെ വശീകരിച്ച് ബ്ലാക്മെയില്‍ ചെയ്ത സംഭത്തില്‍ പിന്നില്‍ വന്‍ സംഘമുണ്ടെന്ന് പോലീസിന് വ്യക്തമായെങ്കിലും. ഐഎഎസ് ഉദ്യോഗസ്ഥന് തുടര്‍ന്നുണ്ടാകുന്ന മാനക്കേട് ഭയന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
കോട്ടയം സ്വദേശിനിയായ യുവതിയാണ് സര്‍ക്കാര്‍ പദ്ധതികളെ സഹായിക്കുന്ന എന്‍ജിഒയുടെ പേരില്‍ സെക്രട്ടറിയേറ്റിലെത്തി സൗഹൃദം സ്ഥാപിച്ചത്. പീന്നീട് ഉദ്യോഗസ്ഥനെ ബ്ലാക് മെയില്‍ ചെയ്യുന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു. കേരളത്തില്‍ നിരവധി പേരെ ഇത്തരത്തില്‍ കുടുക്കിയതായി പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചെങ്കിലും പല പ്രമുഖര്‍ക്കും മാനഹാനിയുണ്ടാകുമെന്ന ഭയത്തിലായിരുന്നു പോലീസ് നീക്കം. യുവതി സെക്രട്ടറിയേറ്റിലെത്തുന്ന വിഡീയോ ദൃശ്യങ്ങളും ചിത്രങ്ങളും സംസ്ഥാന പോലീസിന് ലഭിച്ചിരുന്നു.
ആവശ്യപ്പെട്ട പണം നല്‍കാന്‍ സംസ്ഥാനത്തെ ബിസിനസ് പ്രമുഖരില്‍ നിന്ന് പണം പിരിച്ചതോടെയാണ് ഹണി ട്രാപ്പിനെ കുറിച്ച് പോലീസിനും വിവരം ലഭിച്ചത്. ഡല്‍ഹിയില്‍ സമാനമായി രീതിയില്‍ വിദേശ വനിതകളെ ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്ത സംഭവത്തിലും ഈ യുവതിയ്ക്ക് പങ്കുളതായും പരാതിയില്‍ പറയുന്നു.