ശ്രീജിവിന്റെ ലോക്കപ്പ് മരണം: വ്യാജ രേഖയും മഹസറിലെ കൃത്രിമവും

ബിജു കല്ലേലിഭാഗം (ഹെറാള്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍)

• ആത്മഹത്യാ കുറിപ്പ് വ്യാജം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

• മഹസറിലും ക്യത്രിമം

തിരുവനന്തപുരം: പാറശാല പോലീസ് ലോക്കപ്പില്‍ 2014 മെയ് 19 നു വിഷം കഴിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേ മരിച്ച കുളത്തൂര്‍ വെങ്കടവ് പൂഴിക്കുന്നു പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജീവ് (26) എഴുതിയെന്നു പോലീസ് പറയുന്ന ആത്മഹത്യാകുറിപ്പ് ശ്രീജിവ് എഴുതിയതല്ലയെന്നു ഗ്രാഫോളോജി ആന്‍ഡ് ഗ്രാഫ് തെറാപ്പി വിദഗ്തന്‍ കെ. ഉണ്ണികൃഷ്ണ മേനോന്‍ സംസ്ഥാന പോലീസ് കംപ്ലയിന്റ് അതോറിട്ടി ചെയര്‍മാന് 19-10-2015 ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ‘എനിക്ക് ജീവിതം മടുത്തു ഞാന്‍ പോകുന്നു ‘ എന്നായിരുന്നു ആ കുറിപ്പില്‍ ഉണ്ടായിരുന്നത്. ശ്രീജിവ് മരിച്ചതിനുശേഷം ശ്രീജിവ് താമസിച്ചിരുന്ന ആറ്റിങ്ങലിലെ റൂമില്‍ നിന്നും പോലീസ് കണ്ടെടുത്തു എന്ന് പറഞ്ഞ കുറിപ്പാണ് ശ്രീജിവ് എഴുതിയതല്ലയെന്നു വ്യക്തമായത്.

ശ്രീജിവിന്റെ കയ്യക്ഷരം എന്ന് കരുതുന്ന പോലീസ് സമര്‍പ്പിച്ച രണ്ടു ഡോക്യുമെന്റ് പരിശോധിച്ചപ്പോഴാണ് ഇത് രണ്ടും ഒരാലെഴുതിയതല്ലെന്നു തെളിഞ്ഞത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും ജസ്റ്റിസ്. കെ. നാരായണ കുറുപ്പ് 2016 മെയ് 17 നു സര്‍ക്കാരിന് സമര്‍പ്പിച്ച 37 പേജുള്ള റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട്. ശ്രീജീവിനെ19-05-2014 കസ്റ്റഡിയില്‍ എടുത്തത് ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍ ആയിരുന്നു. അന്നു അവധിയില്‍ ആയിരുന്ന സബ് ഇന്‍പെക്ടര്‍. ഡി. ബിജുകുമാര്‍ മഹസറില്‍ തിരിമറി നടത്തിയതായും അതിനു പിഴയും വകുപ്പ് തലനടപടിയും എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്രീജിവിനെ ഹോസ്പിറ്റല്‍ പ്രവേശിപ്പിച്ചപ്പോള്‍ പോലീസ് ഹോസ്പിറ്റലില്‍ നല്‍കിയ പേരും വ്യാജമായിരുന്നു ‘രഞ്ചിത്’എന്ന കള്ളപ്പേരായിരുന്നു കൊടുത്തത് ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും കൊടുത്തു മരണം സര്‍ട്ടിഫിക്കേറ്റില്‍ രഞ്ചിത്തെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാജരേഖചമയ്ക്കല്‍, രേഖകളില്‍ കൃതൃമം കാണിക്കാന്‍ എന്നീ കുറ്റങ്ങള്‍ ഉദ്യോഗസ്ഥര്‍ ഈ കേസില്‍ ചെയ്‌തെന്ന് ഇതോടെ വ്യക്തമായി. ഈ വിവരങ്ങള്‍ എല്ലാം പൊലീസിനെതിരായിട്ടും എന്ത്‌കൊണ്ട് ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തലനടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നു.

2014 മെയ് പത്തൊന്‍പതിനാണ് മൊബൈല്‍ മോഷണ കേസിലെ പ്രതിയെന്നു പറഞ്ഞു ശ്രീജിവിനെ പൂവ്വാര്‍ ബസ്റ്റാന്റ് പരിസരത്ത് വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത് ആ രാത്രിയില്‍ ലോക്കപ്പില്‍ വെച്ചു.2011 ല്‍ നിരോധിച്ചിട്ടുള്ള ‘ഫുറഡാന്‍’ കീടനാശിനി കഴിക്കുകയും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവേ 21-05-2014 മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

Top