റിയാദ്:83,600 ഐഫോണ്‍ 6 പ്ലസ് സൗദി അറേബ്യ തിരിച്ചുവിളിച്ചു. റിയ ക്യാമറയില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഐഫോണ്‍ 6 പ്ലസ് ഉപയോഗിച്ചെടുക്കുന്ന ചിത്രങ്ങള്‍ക്ക് വ്യക്തതയില്ലെന്നും മങ്ങിയ ചിത്രങ്ങളാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ച ഐഫോണുകളുടെ സീരിയല്‍ നമ്പറുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.