ഐഫോണിനെ കടത്തിവെട്ടി ഇതാ മറ്റൊരു ഫോണ്‍

സ്മാര്‍ട്ട് ഫോണ്‍ പ്രേമികളുടെയെല്ലാം സ്വപ്നമാണ് ഐഫോണ്‍ സ്വന്തമാക്കുക എന്നുള്ളത്. കാരണം മറ്റൊന്നുമല്ല ഏറ്റവും വിലയേറിയ ഫോണ്‍ ഐഫോണ്‍ ആയതിനാല്‍ തന്നെ. എന്നാല്‍ ഐഫോണിനെയും കടത്തിവെട്ടി ഒരു സ്മാര്‍റ്റ്‌ഫോണ്‍ എത്തുന്നു. ഇതിന്റെ വില കേട്ടാല്‍ ആരും ഒന്നു ഞെട്ടും. ഏകദേശം 30 ഐഫോണുകളുടെ വിലയാകും ഈ സ്മാര്‍ട്‌ഫോണിന്. അതായത് ഏകദേശം 14 ലക്ഷം രൂപ.

പ്രീമിയം സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വേര്‍ടുവാണ് 14 ലക്ഷം രൂപയോളം വിലയുള്ള സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി ഞെട്ടിച്ചത്. 6.5 ലക്ഷം രൂപയാണ് ഈ സ്മാര്‍ട്‌ഫോണിന്റെ പ്രാരംഭ വില. ഏറ്റവും കൂടിയ മോഡലിനു വില 13.8 ലക്ഷം രൂപ. നിലവില്‍ ലഭ്യമായ സിഗ്‌നെച്ചര്‍ ടച്ച് സ്മാര്‍ട്‌ഫോണിന്റെ പുതിയ പതിപ്പാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകത്തു ലഭ്യമായതില്‍ വച്ചേറ്റവും മികച്ച തുകല്‍ നിര്‍മിത പുറം ചട്ടയാണ് ഈ സ്മാര്‍ട്‌ഫോണിന്റെ പ്രധാന ആകര്‍ഷണം. ഇതു കാഴ്ചയില്‍ അത്യാഡംബരവും നല്‍കുന്നു. ലെതര്‍ പുറംചട്ട മാറുന്നതിനനുസരിച്ചാണു വില കൂടുന്നത്.

എട്ടു വ്യത്യസ്ത ലെതര്‍ ഓപ്ഷനുകളാണ് ഈ സ്മാര്‍ട്‌ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ജെറ്റ് കാള്‍ഫ്, ഗാര്‍നെറ്റ് കാള്‍ഫ്, ഗ്രേയ്പ് ലിസെഡ്, പ്യുവര്‍ ജെറ്റ് ലിസെഡ്, ജെറ്റ് അലഗേറ്റര്‍, പ്യുവര്‍ നേവി അലഗേറ്റര്‍, ക്ലൗഡ്‌സ് ഡി പാരിസ് അലഗേറ്റര്‍, പ്യുവര്‍ ജെറ്റ് റെഡ് ഗോള്‍ഡ് എന്നിവയാണു ലെതര്‍ വകഭേദങ്ങള്‍. ഇവയില്‍ സ്വന്തം പേരു കുറിയ്ക്കുവാനുമാകും.

പുറം മോടിയില്‍ മാത്രമല്ല, പ്രവര്‍ത്തനത്തിലും ഇത് കേമന്‍ തന്നെയാണെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. ആന്‍ഡ്രോയ്!ഡ് 5.1 ലോലിപോപ്പ് ഓ എസ് വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്നു. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി (1080×1920 pixels) ഡിസ്‌പ്ലേയ്ക്കു അഞ്ചാം തലമുറ സഫയര്‍ ക്രിസ്റ്റല്‍ സ്‌ക്രീന്‍ സംരക്ഷണമുണ്ട്. 428 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റി. 64 ബിറ്റ് ഒക്ടാകോര്‍ ക്വാള്‍കം സ്‌നാപ്!ഡ്രാഗണ്‍ 810 പ്രോസസര്‍, 4 ജിബി റാം, അഡ്രിനോ 430 ജിപിയു ചിപ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. 236 ഗ്രാമാണ് ഭാരം.

പിന്‍ക്യാമറയ്ക്കു ഇരുവശങ്ങളിലുമായി നല്‍കിയിരിക്കുന്ന മെറ്റല്‍ ഗള്‍വിങ് ഡോറുകളാണു മറ്റൊരു പ്രത്യേകത. ഇതില്‍ ഒരു വശത്തു മൈക്രോ എസ് ഡി കാര്‍ഡും മറുവശത്തു സിമ്മും ഇടാം. ഫേസ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്കസോടെയുള്ള (Phase Detection Auto Focus) 21 മെഗാപിക്‌സല്‍ പിന്‍ക്യാമറയാണ്. f/2.2 അപേര്‍ചര്‍, ഇരട്ട എല്‍ഇഡി ഫ്‌ലാഷ് എന്നിവ പിന്‍ക്യാമറയെ കൂടുതല്‍ മികച്ചതാക്കുന്നു. ഇതില്‍ 4 കെ വീഡിയോ വരെ ചിത്രീകരിക്കാനാകും. കൂടാതെ സകൈപ് സപ്പോര്‍ട്ടു ചെയ്യുന്ന 2.1 എംപി മുന്‍ക്യാമറയുമുണ്ട്. 64 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ്. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടുണ്ട്. പരമാവധി മെമ്മറി 2 റ്റിബി വരെ സ്റ്റോറേജ് ശേഷി വര്‍ദ്ധിപ്പിക്കാനാകും. ഡോള്‍ബി ഡിജിറ്റല്‍ പ്ലസ് മുന്‍സ്പീക്കറുകളും ഘടിപിച്ചിരിക്കുന്നു..

3160 മില്ലി ആമ്പിയര്‍ ബാറ്ററി. ക്വാള്‍കം ക്വിക്ക്ചാര്‍ജ് 2.0 ഫങ്ഷണാലിറ്റിയിലൂടെ അതിവേഗ ചാര്‍ജിങ് ലഭ്യമാക്കുന്നു. ഇതില്‍ വയര്‍ലസ് ചാര്‍ജിങ് സംവിധാനവുമുണ്ട്. ഇന്ത്യയിലെ 4ജി എല്‍റ്റിഇ, എന്‍എഫ്‌സി, ൈവഫൈഹോട്ട്‌സ്‌പോട്ട്, ജീപിഎസ്, മൈക്രോ യുഎസ്ബി തുടങ്ങിയവ പ്രധാന കണക്ടിവിറ്റി ഫീച്ചറുകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചു.

എല്ലാ ആഡംബര ഫീച്ചറുകളും നല്‍കുന്ന ഈ സ്മാര്‍ട്‌ഫോണ്‍ കമ്പനിയുടെ തെരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളില്‍! സെപ്റ്റംബര്‍ 28 നും ഒക്ടോബര്‍ 8 നും ഇടയില്‍ മുന്‍കൂര്‍ ബുക്കു ചെയ്തു സ്വന്തമാക്കാനാകും.

Top