ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് ഐപിഎല്‍ കിരീടം

ബെംഗളൂരു: പുലികള്‍ ഒടുവില്‍ മുട്ടുമടക്കി. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 8 റണ്‍സിന് തോല്‍പ്പിച്ച് ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് ഐപിഎല്ലിന്റെ ഒന്‍പതാം സീസണില്‍ കിരീടം. 209 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റു വീശിയ ബാംഗ്ലൂരിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ബാംഗ്ലൂരിനായി ഗെയിലും കോഹ്‌ലിയും അര്‍ധ സെഞ്ചുറി നേടി. ഹൈദരാബാദ് നിരയില്‍ ഡേവിഡ് വാര്‍ണറും അര്‍ധ സെഞ്ചുറി നേടി. സ്‌കോര്‍: ഹൈദരാബാദ്208/7, ബാംഗ്ലൂര്‍200/7.

കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ബാംഗ്ലൂരിന് സ്വപ്ന തുല്യമായ തുടക്കമാണ് ക്രിസ് ഗെയിലും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും നല്‍കിയത്. 10.3 ഓവറില്‍ 114 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 38 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയ ഗെയിലിനെയാണ് ആദ്യം ബാംഗ്ലൂരിന് നഷ്ടമായത്. എട്ടു സിക്‌സും 4 ഫോറും ഉള്‍പ്പെട്ടതാണ് ഗെയിലിന്റെ വെടിക്കെട്ട് ബാറ്റിങ്ങ്. കട്ടിങ്ങാണ് ഗെയിലിനെ വീഴ്ത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

35 പന്തില്‍ 54 റണ്‍സ് നേടിയ വിരാട് കോഹ്!ലിയെ സ്രണ്‍ ആണ് പുറത്താക്കിയത്. അഞ്ചു ഫോറും രണ്ടു സിക്‌സും ഉള്‍പ്പെട്ടതാണ് കോഹ്!ലിയുടെ ഇന്നിങ്‌സ്. ഒരു സീസണില്‍ ആയിരം റണ്‍സ് എന്ന നേട്ടം കോഹ്!ലിക്ക് 27 റണ്‍സ് അകലെ നഷ്ടമായി. ഇരുവരുടെയും വിക്കറ്റുകള്‍ വീണതോടെ ബാംഗ്ലൂരും തകരാന്‍ തുടങ്ങി.

Top