ഐപിഎല്‍ 2017; ബാംഗ്‌ളൂരിനെ എറിഞ്ഞുവീഴ്ത്തി പഞ്ചാബ്; ജയം 19 റണ്‍സിന്; ബാറ്റിങ് തകര്‍ച്ച വിശദീകരിക്കാന്‍ പോലും ആവില്ലെന്ന് കോഹ്‌ലി

ബംഗളുരു: റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 19 റണ്‍സ് വിജയം. 139 എന്ന ചെറിയ വിജയലക്ഷ്യത്തിലെത്താന്‍ ബാംഗ്ലൂരിന് കഴിഞ്ഞില്ല. 19ാം ഓവറില്‍ ഓള്‍ ഔട്ടായതോടെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണ് റോയല്‍ ചലഞ്ചേഴ്‌സ് വഴങ്ങിയത്. നായകന്‍ വിരാട് കോഹ്ലിയും ക്രിസ്‌ഗെയിലും എബി ഡിവില്ലിയേഴ്‌സും നിസ്സാര റണ്‍സെടുത്ത് പുറത്തായി.

സന്ദീപ് സിങാണ് മൂവരുടെയും വിക്കറ്റെടുത്തത്. ബാംഗ്ലൂരിന് വേണ്ടി മന്‍ദീപ് സിങ്ങെടുത്ത 46 റണ്‍സാണ് കളിയിലെ ഉയര്‍ന്ന സ്‌കോര്‍. 38 റണ്‍സെടുത്ത അക്‌സര്‍ പട്ടേലാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. പട്ടേല്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ക്രിക്കറ്റ് കരിയറില്‍ താനധികം ബാറ്റിങ് തകര്‍ച്ചകള്‍ നേരിട്ടിട്ടില്ലെന്ന് കോഹ്‌ലി മത്സരശേഷം പറഞ്ഞു. ഇങ്ങനെയുള്ള പ്രകടനത്തെ എങ്ങനെയാണ് വിശേഷിപ്പേക്കേണ്ടതെന്ന് അറിയില്ലെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. തോല്‍വിയോടെ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ബാംഗ്‌ളൂര്‍ ഏറ്റവും താഴെയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top