സ്‌പോട്‌സ് ഡെസ്‌ക്
കാൺപൂർ: ഇന്ത്യൻ ടീമിലേയ്ക്കു വിളികാത്തു നിൽക്കുന്ന മലയാളി താരങ്ങളെ കുടുക്കാൻ ലക്ഷ്യമിട്ട് വീണ്ടും ഐപിഎല്ലിൽ വാതുവയ്പ്പു മാഫിയ. ഇന്ത്യൻ ടീമിലേയ്ക്കു തിരിച്ചു വരാൻ ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ ശ്രമിച്ച ശ്രീശാന്തിനെ പുറത്താക്കിയതിനു സമാനമായ രീതിയിൽ ഐപിഎല്ലിൽ മിന്നുന്ന പ്രകടനം നടത്തിയ മലയാളി താരത്തെ കുടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ഐപിഎല്ലിൽ കോഴവിവാദം ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഗുജറാത്ത് ലയൺസ് ഡൽഹി മത്സരത്തിനു ശേഷമാണ് ഐപിഎല്ലിൽ വീണ്ടും കോഴക്കഥകൾ ആരംഭിച്ചത്. ഗുജറാത്ത് ലയൺസും ഡെൽഹി ഡെയർ ഡെവിൾസുമായുള്ള മത്സരത്തിന് ശേഷം ടീമംഗങ്ങൾ താമസിച്ചിരുന്ന ലാന്റ് മാർക്ക ഹോട്ടലിൽ നിന്ന് രണ്ട് വാതു വെപ്പുകാരെ അറസ്റ്റ് ചെയ്തതോടെയാണ് ചോദ്യങ്ങൾ ഉയരുന്നത്. 11 ാം തിയ്യതിയാണ് ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിനടുത്തുള്ള ഏക ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന് മഹാരാഷ്ട്രക്കാരനായ നയൻ ഷാ, കാൺപുർ സ്വദേശി വികാസ് കുമാർ എന്നിവരെ കാൺപുർ സീനിയർ പോലീസ് സൂപ്രണ്ട് ആകാശ് കുൽഹരി അറസ്റ്റ് ചെയ്തത്.സംഘത്തിൽ മൂന്നാമതൊരാൾ കൂടിയുണ്ടെന്നും അയാളാണ് പിച്ചിനെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതെന്നും പോലീസ് പറഞ്ഞു. ഗ്രീൻപാർക്ക് സ്റ്റേഡിയം സബ് കോണ്ടാകടറായ രമേഷ് ആണ് മൂന്നാമൻ.
ശ്രീശാന്തിനെ കുടുക്കാനുള്ള നീക്കങ്ങളും സമാന രീതിയിൽ തന്നെയായിരുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത്. നിലവിൽ മലയാളി താരങ്ങളായ സഞ്ചു സാംസൺ, ബേസിൽ തമ്പി, കരുൺ നായർ എന്നിവർ മികച്ച പ്രകടനമാണ് ഐപിഎല്ലിൽ നടത്തുന്നത്. ഇവരിൽ ആരെങ്കിലും ഒരാൾ ഉടൻ തന്നെ ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കുമെന്നും ഉറപ്പാണ്. ഇതിനിടെയാണ് ഇന്ത്യൻ ടീം ക്യാംപ് ഉറപ്പിക്കാനുള്ള നീക്കം തകർക്കാൻ ഉത്തരേന്ത്യൻ ലോബി ശ്രമിക്കുന്നത്. ഡൽഹിയുടെ തന്നെ ഋഷഭ് പ്ന്തും സഞ്ജുവും തമ്മിലാണ് ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ ക്യാപിനായി മത്സരം നടക്കുന്നത്. സഞ്ജു ഏതെങ്കിലും സാഹചര്യത്തിൽ അയോഗ്യനാക്കപ്പെട്ടാൽ പിന്നെ ഉന്തരേന്ത്യൻ ലോബിയ്ക്കു കാര്യങ്ങൾ എളുപ്പമാകുകയും ചെയ്യും. ഇതിനുള്ള നീക്കങ്ങളാണ് വീണ്ടും ഐപിഎല്ലിലെ കോഴ വിവാദം എന്ന ലേബലിൽ ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കുന്നതെന്നാണ് സൂചന.
പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി വാതുവെക്കുന്ന ഇവർ എങ്ങനെയാണ് ഹോട്ടലിൽ റൂമെടുത്തതെന്നും മറ്റും അന്വേഷിച്ച വരികയാണ്. ഹോട്ടൽ ജീവനക്കാരെയും ചോദ്യം ചെയ്യുന്നുണ്ട്. ഐ.പി.എൽ ആന്റി കറപ്ഷൻ ആന്റ് സെക്യുരിറ്റി യുണിറ്റ് പറഞ്ഞു. പിച്ച് ഈർപ്പമുള്ളതാക്കി റണ് നിരക്ക് കുറക്കാൻ ശ്രമിച്ചതായും സംശയങ്ങളുണ്ട്. പിച്ചിന്റെ മൊബൈൽ ചിത്രങ്ങളും 4.90 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. വാതുവയ്പ്പുകാരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് ഗുജറാത്ത് ലയൺസ് താരങ്ങളെ പൊലീസ് ചെയ്യുമെന്ന് സൂചനയുണ്ട്. 2013ൽ ഐ.പി.എല്ലിനെ പിടിച്ചു കുലുക്കിയ ഒത്തുകളി വിവാദത്തെ ഓർമിപ്പിക്കുന്നതാണ് നിലവിലെ സംഭവങ്ങൾ.
2013ലെ വാതുവെപ്പ് വിവാദത്തിൽ ബി.സി.സി.ഐ മുൻ പ്രസിഡണ്ട് എൻ ശ്രീനിവാസന്റെ മരുമകൻ ഗുരുനാഥ് മെയ്യപ്പൻ, നടൻ വിന്ധു ധാരാസിങ്, വാതുവെപ്പുകാരുമായി ബന്ധമുണ്ടായിരുന്നു. ഇതേ തുടർന്നാണ് മലയാളി താരമുൾപ്പടെയുള്ളവർക്ക് വിലക്കേർപ്പെടുത്തിയത്. പിന്നീട് ശ്രീശാുന്തിനെ കുറ്റ വിമുക്തനാക്കിയെങ്കിലും വിലക്ക് നീക്കിയിട്ടില്ല.