ഐപിഎല്‍ സിഇഒ സുന്ദര്‍ രാമന്‍ രാജിവച്ചു

ഡല്‍ഹി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ ആരോപണ വിധേയനായ സുന്ദര്‍രാമന്‍ ഐപിഎല്‍ ചീഫ് ഓപ്പറേറ്റിംഗ് സ്ഥാനത്ത് നിന്ന് രാജി വച്ചു. അനുരാഗ് താക്കൂറിന്റിയും ശശാങ്ക് മനോഹറിന്റേയും നേതൃത്വം ബിസിസിഐ തലപ്പത്ത് പിടിമുറുക്കുന്ന സാഹചര്യത്തിലാണ് സുന്ദര്‍രാമന്‍ ഐപിഎല്ലില്‍ നിന്ന് പുറത്തേക്ക് പോകുന്നത്. തിങ്കളാഴ്ച ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേരാനിരിക്കെയാണു സുന്ദര്‍രാമന്റെ രാജിയെന്നുള്ളതും ശ്രദ്ധേയമാണ്. ബിസിസിഐ മുന്‍ അദ്ധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ വിശ്വസ്തനായ സുന്ദര്‍രാമന്‍ ഐപിഎല്‍ വാതുവെപ്പ് കേസില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നു ജസ്റ്റിസ് മുഗ്ദല്‍ കണ്ടെത്തിയിരുന്നു. ഗുരുനാഥ് മെയ്യപ്പന്റേയും രാജ് കുന്ദ്രയുടെയും വാതുവെപ്പ് ഇടപാടുകള്‍ സുന്ദര്‍രാമന് അറിയമായിരുന്നുവെന്നു ജസ്റ്റിസ് ലോധ സമിതിയും കണ്ടെത്തിയിരുന്നു.

Top