ഐപിഎല്ലില്‍ ഒരേ ടീമിനു വേണ്ടി കളത്തിലിറങ്ങാന്‍ പോകുന്ന ആദ്യ സഹോദരങ്ങള്‍ എന്നതിന്റെ പേരില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും സഹോദരന്‍ കൃണാള്‍ പണ്ഡ്യ’യും
ബറോഡയില്‍ നിന്നുള്ള ഇടുതു കൈയ്യന്‍ ബാറ്റ്‌സ്മാനായ കൃണാള്‍ പാണ്ഡ്യയെയും ഇടംങ്കയ്യന്‍ സ്പിന്നര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയേയും മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത് രണ്ട് കോടിക്കാണ്. പത്തു ലക്ഷത്തിനു മുകളിലാണ് ഇരുവരുടേയും ബേസ് വാല്യു. ഇത്രയും പണം മുടക്കി ടീം തന്നെ സ്വന്തമാക്കിയത് തന്റെ പ്രതീക്ഷയ്ക്കും അപ്പുറമാണെന്ന് കൃണാള്‍ പ്രതികരിച്ചു.
ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ സഹോദരങ്ങളല്ല കൃണാളും ഹാര്‍ദ്ദികും. ബറോഡയില്‍ നിന്നുള്ള സഹോദരങ്ങളായ യൂസുഫും ഇര്‍ഫാനും 2008 മുതല്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. പക്ഷെ ഒരേ ടീമില്‍ അല്ലെന്നു മാത്രം. ഇരുവരും മുംബൈ ഇന്ത്യന്‍സിന് ശക്തിയും ആവേശവും പകരുമെന്നാണ് ഇപ്പോള്‍ ടീമിന്റെ പ്രതീക്ഷ.
2015 ഐപിഎല്ലില്‍ ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച് കൈയ്യടി നേടിയ താരമാണ് ഹാര്‍ദ്ദിക്. സഹോദരന്റെ പിന്തുണയോടെ മൈതാനത്ത് തിളങ്ങാനാകുമെന്നാണ് കൃണാളിന്റെയും പ്രതീക്ഷ.