മുംബൈ: സുഗന്ധ പരിമള, ഔഷധ ഘടക നിര്‍മാതാക്കളായ എസ്.എച്ച് കേല്‍ക്കറിന്റെ ഐ.പി.ഒ ക്ക് 27 മടങ്ങോളം ആവശ്യക്കാര്‍. 2.02 കോടി ഓഹരികളാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നതെങ്കിലും 54.75 കോടി ഓഹരിക്കാണ് ആവശ്യക്കാരത്തെിയത്. ഓവര്‍ സബ്‌സ്‌ക്രിപ്ഷന്റെ കണക്കില്‍ ഈ വര്‍ഷം ഇറങ്ങിയതില്‍ രണ്ടാമത്തെ മികച്ച ഐ.പി.ഒ കൂടിയായി കേല്‍ക്കര്‍ മാറി. ഏപ്രിലില്‍ ഇറങ്ങിയ വി.ആര്‍.എല്‍ ലോജിസ്റ്റിക്‌സിന്റെ ഐ.പി.ഒക്ക് 53 മടങ്ങ് ആവശ്യകാരത്തെിയിരുന്നു.
കേല്‍ക്കറിന് ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റൂഷനല്‍ ബയേഴ്‌സിന്റെ വിഭാഗത്തിലാണ് ഏറ്റവും അധികം ഡിമാന്‍ഡുണ്ടായത് 26 ഇരട്ടി. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ 15 മടങ്ങായിരുന്നു ആവശ്യം. ചെറുകിട നിക്ഷേപകരുടെ ഭാഗത്തുനിന്ന് രണ്ടിരട്ടി ആവശ്യക്കാരുമത്തെി. 500 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ഐ.പി.ഒയില്‍ 173180 ആയിരുന്നു പ്രൈസ് ബാന്‍ഡ്.