തിരുവനന്തപുരം: ഐപിഎസ് നേടാന്‍ ജനനതിയതിയില്‍ കൃത്രിമം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടും. ഐ.പി.എസിനായുള്ള അപേക്ഷയില്‍ ജനനത്തീയതി തിരുത്തി, ഒരുവയസ് കുറച്ച് കൃത്രിമം നടത്തിയതിനാണു നിലവില്‍ പോലീസ് വകുപ്പിനു പുറത്തു പ്രവര്‍ത്തിക്കുന്ന എസ്.പിയെ പിരിച്ചുവിടുന്നത്.
തിരുത്തിയ തീയതിപ്രകാരം ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ചതു 19-ാം വയസിലാണ്. രേഖകളില്‍ കൃത്രിമം നടത്തി ഐ.പി.എസ്. നേടാന്‍ ശ്രമിച്ച എസ്.പിയെ പിരിച്ചുവിടാനും സംഭവത്തില്‍ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്താനും സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാറാണ് ഉത്തരവിട്ടത്.
ഐ.പി.എസിനായുള്ള അപേക്ഷയില്‍ ജനനത്തീയതി തിരുത്തി, ഒരുവയസ് കുറച്ച് കൃത്രിമം നടത്തിയതിനാണു നിലവില്‍ പോലീസ് വകുപ്പിനു പുറത്തു പ്രവര്‍ത്തിക്കുന്ന എസ്.പിയെ പിരിച്ചുവിടുന്നത്. തിരുത്തിയ തീയതിപ്രകാരം ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ചതു 19-ാം വയസിലാണ്. ഇതു നിയമനവ്യവസ്ഥകള്‍ക്കു വിരുദ്ധമാണ്. സംഭവത്തില്‍ ഇദ്ദേഹം കുറ്റക്കാരനാണെന്നു വിജിലന്‍സ് പ്രത്യേകാന്വേഷണവിഭാഗം കണ്ടെത്തിയിരുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
എസ്.പിക്കെതിരേ ഇന്റലിജന്‍സ്, വിജിലന്‍സ് വിഭാഗങ്ങള്‍ ശക്തമായ നടപടിയും ശിപാര്‍ശ ചെയ്തു. ഇതേത്തുടര്‍ന്നാണ് ഇദ്ദേഹത്തെ പിരിച്ചുവിടാന്‍ പോലീസ് മേധാവി ഉത്തരവിട്ടത്.
അനധികൃത സ്വത്തുസമ്പാദനം, അധികാരദുര്‍വിനിയോഗം എന്നിവയുടെ പേരില്‍ മറ്റു രണ്ട് എസ്.പിമാര്‍ക്കെതിരെയും അന്വേഷണമുണ്ട്. തൃശൂര്‍ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ഒരു അന്വേഷണം.
ഈ സ്റ്റേഷനുകളുടെ പരിധിയില്‍ റെയ്ഡ് അടക്കം എന്തു പോലീസ് നടപടിയുണ്ടായാലും തൃശൂര്‍ റൂറല്‍ മേഖലയിലെ ഒരു എസ്.പി. ദൂതന്‍ മുഖേന ഇടപെട്ട് കേസ് ഒതുക്കുന്നുവെന്നാണു സെന്‍കുമാറിനു ലഭിച്ച പരാതി. ഈയിനത്തില്‍ വന്‍തുക കൈക്കൂലിയായി മറിഞ്ഞു.
പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നാണു കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിനു പോലീസ് ആസ്ഥാനത്തു പുതുതായി രൂപീകരിച്ച ആഭ്യന്തര വിജിലന്‍സ് മേധാവി എ.ഡി.ജി.പി: നിഥിന്‍ അഗര്‍വാളിനെ സെന്‍കുമാര്‍ നിയോഗിച്ചു. പോലീസില്‍ ആഭ്യന്തര വിജിലന്‍സ് സെല്‍ രൂപീകരിച്ചശേഷം ആദ്യം ലഭിച്ച പരാതിയാണിത്. മണല്‍-മദ്യ മാഫിയ, ചൂതാട്ടകേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നാല്‍ എസ്.പിയുടെ ദൂതന്‍ അതതു പോലീസ് സ്റ്റേഷനുകളില്‍ പറന്നെത്തുമെന്നാണു പരാതി.
അനധികൃത സ്വത്തുസമ്പാദനത്തിനടക്കം മൂന്നു വിജിലന്‍സ് കേസുകളില്‍ അന്വേഷണം നേരിടുന്ന മറ്റൊരു എസ്.പിയെ തിരുവനന്തപുരത്തു വിജിലന്‍സ് യൂണിറ്റ് തലവനായി നിയോഗിച്ചതും വിവാദമായി.
ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പിനു ലഭിച്ച പരാതിപ്രകാരം നടന്ന അന്വേഷണത്തില്‍ വിജിലന്‍സ് എസ്.പിക്കെതിരേ നടപടിക്കു ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ ഉത്തരവിട്ടതായാണു സൂചന. മരാമത്ത് കരാറുകാര്‍ക്കെതിരേ എസ്.പിതന്നെ ഊമപ്പരാതികള്‍ അയയ്ക്കുകയും തുടര്‍ന്ന് അവരെ വിളിച്ചുവരുത്തി കേസ് ഒതുക്കുകയും ചെയ്യുന്നതായാണ് ആക്ഷേപം.