അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നല്‍കും: ഇറാന്‍; അമേരിക്കന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും മേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ പദ്ധതി

തങ്ങള്‍ക്കുമേല്‍ നിരോധനം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ തീരുമാനത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍. അമേരിക്കയുടെ തീരുമാനം നിയമ വിരുദ്ധമാണെന്നും  തിരിച്ചടി നല്‍കുമെന്നും ഇറാന്‍ അറിയിച്ചു. ചില അമേരിക്കന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും മേല്‍ ഉപരോധം ഏര്‍പ്പെടുത്തും. അവ ഏതെന്ന് പിന്നീട് അറിയിക്കും

ഇറാന്റെ മിസൈല്‍ പരീക്ഷണത്തെത്തുടര്‍ന്നാണ് ട്രംപ് ഭരണകൂടം ഇറാന്റെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇറാന്റെത് ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന നടപടിയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു. ഇറാന്‍ തീ കൊണ്ടാണ് കളിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. ഭീകരവാദത്തിന് പിന്തുണ നല്‍കുകയാണ് ഇറാനെന്ന് വൈറ്റ് ഹൗസ് ആരോപിച്ചു. അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും ഭീഷണിയാണ് ഇറാന്റെ പുതിയ നീക്കമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയായിരുന്നു ഉപരോധം പ്രഖ്യാപിച്ചത്?.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top