ഇന്ത്യയോട് കളിക്കുന്നത് പോലെ ഇറാനോട് കളിച്ചു; ഇറാന്റെ ആക്രമണത്തില്‍ ഞെട്ടി പാകിസ്ഥാന്‍; വിവരമറിയുമെന്ന ഇറാന്റെ മുന്നറിയിപ്പ്

ഇന്ത്യന്‍ അതിര്‍ത്തികളില്‍ തീവ്രവാദികളുടെ സഹായത്തോടെ പാകിസ്ഥാന്‍ ചെയ്യുന്ന കുത്തിതിരുപ്പുകല്‍ പക്ഷെ ഇറാനില്‍ വിലപ്പോവില്ല. പാകിസ്ഥാന്റെ ഇത്തരം നടപടികള്‍ക്കെതിരെ മുന്നറിയിപ്പു നല്‍കിയ ഇറാന്‍ കഴിഞ്ഞ ദിവസം പാകിസ്ഥാനെ ഞെട്ടിക്കുകയും ചെയ്തു.

കഴിഞ്ഞ മാസമുണ്ടായ ഭീകരാക്രമണത്തില്‍ പത്ത് ഇറാന്‍ അതിര്‍ത്തി രക്ഷാ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നുള്ള മുന്നറിയിപ്പ് പാക്കിസ്ഥാന്‍ കാര്യമായെടുത്തില്ല. ഇതോടെ ഇറാന്‍ പണിയും തുടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിര്‍ത്തിയില്‍ ഇറാന്റെ ഷെല്ലാക്രമണം. പാക്കിസ്ഥാനെ ലക്ഷ്യമിട്ട് ഇറാനില്‍നിന്നും മോര്‍ട്ടര്‍ ഷെല്ലാക്രമണം ഉണ്ടായതായി പാക്കിസ്ഥാനിലെ സമാ ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അടുത്തിടെ വഷളായിരുന്നു. ഏതാണ്ട് 900 കിലോമീറ്ററാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി.

സുന്നി ഭീകര സംഘടന ജയ്ഷ് അല്‍ അദ്‌ലിന്റെ ഭീകരരെ ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണം അതിര്‍ത്തിയില്‍ ‘അഴിച്ചുവിട്ടിരിക്കുന്ന’ ഭീകരരെ അടിച്ചമര്‍ത്താനും അവരുടെ ക്യാംപുകള്‍ പൂട്ടാനും ഇറാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം സുന്നി ഭീകര സംഘടന ജയ്ഷ് അല്‍ അദ്‌ലിന്റെ ആക്രമണമാണ് ഇറാനെ പ്രകോപിപ്പിച്ചത്. ഭീകരരെ നിലയ്ക്ക് നിര്‍ത്തിയിട്ടില്ലെങ്കില്‍ അവിടെയെത്തി അടിച്ചമര്‍ത്തുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ലഹരി കള്ളക്കടത്തുകാരുടെ പ്രധാന വഴികളിലൊന്നായാണ് പാക്ക് ഇറാന്‍ അതിര്‍ത്തി അറിയപ്പെടുന്നത്. സുന്നി ഭീകരരുടെ പ്രധാന കേന്ദ്രവും ഇവിടമാണ്. ഇടയ്ക്കിടെ ഇവിടെ ഇറാന്‍ സൈന്യവുമായി പാക്ക് ഭീകരരും കള്ളക്കടത്തുകാരും ഏറ്റുമുട്ടാറുണ്ട്. യക്കുമരുന്ന് സംഘങ്ങളും ഗുണ്ടാസംഘങ്ങളും തീവ്രവാദികളുടെ നീക്കങ്ങളുമെല്ലാം അതിര്‍ത്തി പ്രദേശത്തെ അശാന്തമാക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഇടപെടല്‍.

ഇറാന്‍ അതിര്‍ത്തിയിലേതിന് സമാനമാണ് കാശ്മീരിലെ പാക് ഇടപെടലും. എന്നാല്‍ ഇന്ത്യ പലപ്പോഴും മൃദു സമീപനം എടുക്കുന്നു. തീവ്രവാദത്തിലൂടെ കാശുണ്ടാക്കാനുള്ള പുതു തന്ത്രമാണ് പാക്കിസ്ഥാന്‍ ഇറാനിലേക്കും വ്യാപിപ്പിച്ചത്. ഇത് മനസ്സിലാക്കിയാണ് ഇറാന്റെ ഇടപെടല്‍ ഇപ്പോഴുള്ള അവസ്ഥ മുന്നോട്ടു കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. അതിര്‍ത്തികള്‍ പാക്കിസ്ഥാന്‍ നിയന്ത്രിക്കുമെന്നാണ് കരുതുന്നത്. ഭീകരരെ അറസ്റ്റ് ചെയ്ത് അവരുടെ താവളങ്ങള്‍ തകര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനിയും ഭീകരാക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ ഞങ്ങള്‍ അവരുടെ ‘സുരക്ഷിത സ്വര്‍ഗങ്ങളും കേന്ദ്രങ്ങളും’ ആക്രമിക്കും, അത് എവിടെയായാലും ഇറാന്‍ സൈനിക മേധാവിയുടെ ഈ മുന്നറിയിപ്പും ഫലം കണ്ടില്ല. ഇതോടെ ഷെല്ലാക്രമണവും തുടങ്ങി.

ഇറാന്‍ സുരക്ഷാസേനയ്ക്ക് നേരെ നിരന്തരം ആക്രമണങ്ങള്‍ നടത്തുന്ന തീവ്രവാദ സംഘമാണ് ജയ്‌ഷെ അല്‍ അദില്‍. ഇറാനിലെ ന്യൂനപക്ഷമായ സുന്നി മുസ്ലിങ്ങള്‍ നേരിടുന്ന വിവേചനത്തിനെതിരെയാണ് ഈ ആക്രമണങ്ങള്‍ എന്നാണ് അവരുടെ വാദം. കശ്മീരിലെ അതേ മാതൃയാണിതെന്ന് ഇറാന്‍ തിരിച്ചറിയുന്നു. ഈ സാഹചര്യത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുകയും അതിര്‍ത്തി സുരക്ഷ ശക്തമാക്കാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ എത്തിക്കുമെന്ന് പാക്കിസ്ഥാന്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. ഇപ്പോഴും അതിര്‍ത്തിയെ സംഘടന സംഘര്‍ഷത്തിലാക്കുന്നു.
ഈ സാഹചര്യത്തിലാണ് ഇറാന്‍ തിരിച്ചടി. ജയ്‌ഷെ അല്‍ അദിലിനെ ഉന്മൂലനം ചെയ്യാനാണ് തീരുമാനം. 2015 ഏപ്രിലില്‍ എട്ട് ഇറാന്‍ സൈനികരെ വധിച്ചതും 2013 ഒക്ടോബറില്‍ 13 സൈനികരെ വധിച്ചതും ഈ സംഘമായിരുന്നു.

Top