ലണ്ടന്‍: അധികം കളിച്ചാല്‍ കളിപഠിപ്പിക്കുമെന്ന് പാകിസ്ഥാന് ഇറാന്റെ മുന്നറിയിപ്പ്. ഇറാനിലേക്ക് തീവ്രവാദ വിത്തുകള്‍ പാകുന്ന സുന്നി തീവ്രവാദികളെ പാക്ക് സര്‍ക്കാര്‍ നിയന്ത്രിച്ചില്ലെങ്കില്‍ പാക്കിസ്ഥാനുള്ളിലുള്ള ഭീകരരുടെ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍ സൈനിക മേധാവി തലവന്‍ മുഹമ്മദ് ബാര്‍ഖിയാണ് പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്.
കഴിഞ്ഞ മാസമുണ്ടായ ഭീകരാക്രമണത്തില്‍ പത്ത് ഇറാന്‍ അതിര്‍ത്തി രക്ഷാ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.ജയ്ഷെ അല്‍ അദില്‍ എന്ന സുന്നി തീവ്രവാദ സംഘടന പാക്കിസ്ഥാനുള്ളില്‍ നിന്നു നടത്തിയ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത് എന്നാണ് ഇറാന്റെ വാദം. ദീര്‍ഘദൂര തോക്കുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും ഇറാന്‍ ആരോപിക്കുന്നു. മയക്കുമരുന്ന് സംഘങ്ങളും ഗുണ്ടാസംഘങ്ങളും തീവ്രവാദികളുടെ നീക്കങ്ങളുമെല്ലാം അതിര്‍ത്തി പ്രദേശത്തെ അശാന്തമാക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ശക്തമായ മുന്നറിയിപ്പ്. ഇതൊക്കെ തന്നായാണ് പാക്കിസ്ഥാന്‍ കാശ്മീരിലും ചെയ്യുന്നത്.
എന്നാല്‍ ഇന്ത്യ പലപ്പോഴും മൃദു സമീപനം എടുക്കുന്നു. തീവ്രവാദത്തിലൂടെ കാശുണ്ടാക്കാനുള്ള പുതു തന്ത്രമാണ് പാക്കിസ്ഥാന്‍ ഇറാനിലേക്കും വ്യാപിപ്പിച്ചത്. ഇത് മനസ്സിലാക്കിയാണ് ഇറാന്റെ മുന്നറിയിപ്പ്. ഇപ്പോഴുള്ള അവസ്ഥ മുന്നോട്ടു കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. അതിര്‍ത്തികള്‍ പാക്കിസ്ഥാന്‍ നിയന്ത്രിക്കുമെന്നാണ് കരുതുന്നത്. ഭീകരരെ അറസ്റ്റ് ചെയ്ത് അവരുടെ താവളങ്ങള്‍ തകര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനിയും ഭീകരാക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ ഞങ്ങള്‍ അവരുടെ ‘സുരക്ഷിത സ്വര്‍ഗങ്ങളും കേന്ദ്രങ്ങളും’ ആക്രമിക്കും, അത് എവിടെയായാലും ഇറാന്‍ സൈനിക മേധാവി അറിയിച്ചു.
ഇറാന്‍ സുരക്ഷാസേനയ്ക്ക് നേരെ നിരന്തരം ആക്രമണങ്ങള്‍ നടത്തുന്ന തീവ്രവാദ സംഘമാണ് ജയ്ഷെ അല്‍ അദില്‍. ഇറാനിലെ ന്യൂനപക്ഷമായ സുന്നി മുസ്ലിങ്ങള്‍ നേരിടുന്ന വിവേചനത്തിനെതിരെയാണ് ഈ ആക്രമണങ്ങള്‍ എന്നാണ് അവരുടെ വാദം. കശ്മീരിലെ അതേ മാതൃയാണിതെന്ന് ഇറാന്‍ തിരിച്ചറിയുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞയാഴ്ച ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുകയും അതിര്‍ത്തി സുരക്ഷ ശക്തമാക്കാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ എത്തിക്കുമെന്ന് പാക്കിസ്ഥാന്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
എന്നിട്ടും ഫലമുണ്ടായില്ല. ഇപ്പോഴും അതിര്‍ത്തിയെ സംഘടന സംഘര്‍ഷത്തിലാക്കുന്നു. ഈ സാഹചര്യത്തിലാണ് ഇറാന്‍ തിരിച്ചടിക്ക് ഒരുങ്ങുന്നത്. ജയ്ഷെ അല്‍ അദിലിനെ ഉന്മൂലനം ചെയ്യാനാണ് തീരുമാനം. 2015 ഏപ്രിലില്‍ എട്ട് ഇറാന്‍ സൈനികരെ വധിച്ചതും 2013 ഒക്ടോബറില്‍ 13 സൈനികരെ വധിച്ചതും ഈ സംഘമായിരുന്നു.