ഇറാന്റെ തിരിച്ചടി പശ്ചിമേഷ്യയെ ചോരക്കളമാക്കും..പശ്ചിമേഷ്യ യുദ്ധത്തിന്റെ വക്കില്‍.സുലൈമാനിയുടെ വധത്തില്‍ പ്രതികാരത്തിന് ആഹ്വാനവുമായി ഇറാന്‍!!

ബാഗ്ദാദ്: ലോകം ഭയപ്പാടില്‍ ആണിപ്പോൾ !ഇറാനിയന്‍ റെവലൂഷണറി ഗാര്‍ഡ് തലവന്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിന്റെ വക്കില്‍ എത്തി നിൽക്കുകയാണ് .ഇറാഖിലെ സാഹചര്യങ്ങള്‍ മാറ്റിമറിക്കുക എന്ന നിഗൂഢമായ ലക്ഷ്യം വെച്ചാണ് യുഎസ് സുലൈമാനിയെ വധിച്ചത് എന്ന് അമേരിക്ക സമ്മതിച്ചു .കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി നിരവധി തവണ സുലൈമാനിയെ വധിക്കാന്‍ ഇസ്രയേല്‍, അമേരിക്ക എന്നിവ നിരന്തരം ശ്രമിച്ചിരുന്നു. ഒടുവിലാണ് ഈ ലക്ഷ്യം കൈവരിച്ചത്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമേരിക്ക ഇക്കാര്യം സ്ഥിരീകരിച്ചതോടെ പ്രതികാരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി. യുഎസ്സിനെ ക്രിമിനലുകള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അതേസമയം ഇറാനിന്റെ മണ്ണില്‍ നടന്ന ആക്രമണം അവരുടെ മനോവീര്യം തകര്‍ക്കുമെന്നാണ് യുഎസ്സിന്റെ പ്രതീക്ഷ. ആയത്തുള്ള ഖമേനിക്ക് പകരക്കാരനായി ആ പദത്തിലെത്തുമെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നയാളായിരുന്നു സുലൈമാനി. അതുകൊണ്ട് ഇനി ഇറാന്റെ തിരിച്ചടി പശ്ചിമേഷ്യയെ ചോരക്കളമാക്കും.

അമേരിക്കയ്‌ക്കെതിരെ പ്രതികാരം ചെയ്യുമെന്നാണ് ആയത്തുള്ള ഖമേനിയുടെ പ്രതികരണം. രക്തസാക്ഷിത്വം സുലൈമാനിയുടെ അക്ഷീണമായ പ്രവര്‍ത്തനത്തിനുള്ള പ്രതിഫലമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് മൂന്ന് ദിവസത്തെ ദു:ഖാചരണവും അദ്ദേഹം പ്രഖ്യാപിച്ചു. സുലൈമാനി മരിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തികളും അദ്ദേഹം നയിച്ച വഴികളും അവസാനിക്കുന്നില്ല. ആ ക്രിമിനലുകള്‍ ഞങ്ങളുടെ പ്രതികാരം നേരിടേണ്ടി വരും. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ അവരുടെ കൈകളില്‍ സുലൈമാനിയുടെ രക്തം പുരണ്ടെന്നും ഖമേനി പറഞ്ഞു.

യുഎസ്സിന്റെ ആക്രമണം യുദ്ധപ്രഖ്യാപനമായി തന്നെ ഇറാന്‍ കാണുമെന്നാണ് ഖമേനി സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദശാബ്ദങ്ങള്‍ക്കിടെ അമേരിക്ക, ഇസ്രയേല്‍, സൗദി അറേബ്യ എന്നിവരും സുലൈമാനിയെ വധിക്കാന്‍ ശ്രമം നടത്തിയിരുന്നു. 2019ല്‍ ഒരു ഡസനില്‍ അധികം വധശ്രമങ്ങളാണ് നടന്നത്. അതേസമയം ഇറാഖിലെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന് ട്രംപ് ആരോപിക്കുന്നു. എന്നാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ദേശീയത പ്രധാന വിഷയമാക്കി ഉയര്‍ത്തുകയാണ് ട്രംപ് ലക്ഷ്യമിടുന്നത്. അതിന്റെ തുടക്കമാണ് ഇപ്പോള്‍ കണ്ടത്.

യുഎസ്സിന്റെ സുഹൃത്തായ.ിരുന്നു ജനറല്‍ ഖാസിം സുലൈമാനി. അഫ്ഗാനിസ്ഥാനില്‍ ്അമേരിക്കയുടെ വിജയത്തിന് പിന്നില്‍ സുലൈമാനിയായിരുന്നു. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിനുള്ള മറുപടിയായിരുന്നു ഇത്. ഒസാമ ബിന്‍ ലാദനെതിരെയും താലിബാനെതിരെയും തിരിച്ചടിക്ക് കാത്തിരിക്കുകയായിരുന്നു അമേരിക്ക. 2001ല്‍ ഖാസിം സുലൈമാനിയെയും അദ്ദേഹത്തിന്റെ സൈന്യത്തിന്റെയും ഇന്റലിജന്‍സ് സഹായത്തോടെയാണ് അമേരിക്ക ആക്രമണം തുടങ്ങിയത്. ഷിയാ അഫ്ഗാനികള്‍ക്കെതിരെയുള്ള താലിബാന്റെ ആക്രമണമാണ് സുലൈമാനിയെ യുഎസ്സുമായി സുഹൃദ് ബന്ധത്തിലെത്തിച്ചത്.

ജനീവയില്‍ വെച്ചാണ് യയുഎസ്സ് അധികൃതരുമായി സുലൈമാനി ആദ്യമായി നല്ല ബന്ധത്തിലെത്തുന്നത്. എന്നാല്‍ താലിബാനെതിരെയുള്ള ആക്രമണം വൈകിയതോടെ സുലൈമാനി യുഎസ്സുമായി ചെറിയ രീതിയില്‍ ഇടഞ്ഞു. ആക്രമണം നടത്തേണ്ട മാപ്പ് സുലൈമാനി നല്‍കിയതോടെ യുഎസ്സ് കൃത്യമായി ആക്രമണം നടത്തുകയായിരുന്നു. എന്നാല്‍ മൂന്ന് മാസത്തിനുള്ളില്‍ ഇറാന്‍ പൈശാചിക ശക്തിയാണെന്ന ജോര്‍ജ് ബുഷിന്റെ പ്രസ്താവന സുലൈമാനിയെ യുഎസ്സില്‍ നിന്ന് അകറ്റുകയായിരുന്നു. സുലൈമാനിയെ അമേരിക്കയുടെ ശത്രുവായും യുഎസ്സ് പ്രഖ്യാപിച്ചു.

റെവലൂഷണറി ഗാര്‍ഡ്‌സ് ഇറാന്റെ താല്‍പര്യങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിപ്പിടിക്കാനാണ് പ്രധാനമായും ശ്രമിച്ചത്. അമേരിക്കയുടെ സിഐഎയുടെ തുല്യമായ റോളാണ് ഇറാന്‍ ഗാര്‍ഡ്‌സ് വഹിച്ചിരുന്നത്. എന്നാല്‍ ഐഎസ്സിനെതിരെയുള്ള പോരാട്ടത്തില്‍ ഇറാഖിലെ സ്വാധീനം വര്‍ധിപ്പിക്കാന്‍ കൂടിയാണ് ഇറാന്‍ ഉഈപയോഗിച്ചത്. ഇത് ഹിസ്ബുല്ലയുടെ ശക്തിപ്പെടലിനും സഹായിച്ചു. ഇറാന്റെ അര്‍ധ സൈനിക വിഭാഗത്തിന്റെ അപരനായിട്ടാണ് ഇത് അറിയപ്പെടുന്നത്. ഇറാഖിലെ ലെബനൈസേഷന്‍ ഇതോടെ അവസാനിക്കുമെന്ന കണക്കുകൂട്ടലിലാണ് അമേരിക്ക.

ഇറാനിയന്‍ മണ്ണില്‍ വെച്ച് സുലൈമാനി കൊല്ലപ്പെട്ടത്, ഇറാഖിലെ ഇറാന്റെ ഇടപെടല്‍ കുറയ്ക്കുമെന്നാണ് ട്രംപ് ഉറപ്പിക്കുന്നത്. റെലൂഷണറി ഗാര്‍ഡ്‌സിന് നേരെയുള്ള ആക്രമണം ഇറാഖിലെ സുന്നികളുടെ ശക്തിപ്പെടലിന് കാരണമാകുമെന്നും ഇവര്‍ ഇറാന്റെ സ്വാധീനം ഇല്ലാതാക്കുമെന്നും പ്രതീക്ഷയുണ്ട്. അതേസമയം ബാഗ്ദാദിലെ തെഹരീര്‍ സ്‌ക്വയര്‍, പശ്ചിമ ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ സുലൈമാനിയുടെ മരണത്തില്‍ വലിയ ആഹ്ലാദ പ്രകടനങ്ങള്‍ നടന്നിരുന്നു. ഇത് ട്രംപിന് ശുഭസൂചനയാണ്.

യുദ്ധത്തിനുള്ള സാധ്യതകള്‍ പല തരത്തിലാണ്. ആയുധമെടുത്തുള്ള പോരാട്ടം അവസാനം മാത്രമേ നടക്കാനിടയുള്ളൂ. ഇറാനിലെ ഏറ്റവും പോപ്പുലറായിട്ടുള്ള നേതാവാണ് സുലൈമാനി. അതുകൊണ്ട് പതിവ് തന്ത്രം തന്നെ ഇറാന്‍ പിന്തുടരും. ഹിസ്ബുള്ളയെ ഉപയോഗിച്ച് ഇസ്രയേലിനെതിരെ പോരാടുന്നത് പോലെയുള്ള തന്ത്രമാണിത്. നേരത്തെ എണ്ണ വിപണി സ്തംഭിപ്പിച്ച് ഇറാന്‍ ലോകത്തെ ഞെട്ടിച്ചിരുന്നു. സൗദി അറേബ്യക്കെതിരെയുള്ള ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ അവര്‍ ഉല്‍പ്പാദനം 50 ശതമാനമായി വെട്ടിക്കുറച്ചിരുന്നു. സുലൈമാനിയുടെ വധത്തിന് പിന്നാലെ എണ്ണ വിപണി വീണ്ടും പ്രതിസന്ധിയിലാണ്. ഇറാഖിനെയാണ് ഇത് ഏറ്റവുമധികം ബാധിക്കുന്നത്.

യുദ്ധം വന്നാല്‍ ഏറ്റവുമധികം നേട്ടം ട്രംപിനായിരിക്കും. അമേരിക്ക ഒറ്റക്കെട്ടായി പ്രസിഡന്റിനെ പിന്തുണ ചരിത്രമാണ് ഉള്ളത്. ഇംപീച്ച്‌മെന്റ് നടപടിയില്‍ പ്രതിരോധത്തിലുള്ള ട്രംപിന് അത് വലിയ ഗുണം ചെയ്യും. അടുത്ത തിരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷവും ഇതോടെ ഉറപ്പിക്കാം. എന്നാല്‍ സൈനിക നടപടി യുഎസ്സില്‍ നിന്നുണ്ടാവില്ല. ദീര്‍ഘകാല യുദ്ധങ്ങള്‍ അത്ര നല്ല അനുഭവമല്ല യുഎസ്സിന് നല്‍കുന്നത്. എന്നാല്‍ ആഭ്യന്തര യുദ്ധങ്ങള്‍ ശക്തമാകാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. യുഎസ്സിന്റെ സഖ്യങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്കായിരിക്കും ഇറാന്‍ പ്രാധാന്യം നല്‍കുക.Fears of major conflict in Middle East as Iran vows to avenge killing of general.The Middle East is starting the decade under the shadow of a major new conflict, as Iran vows to take revenge for the US drone strike that killed its most powerful general, Qassem Suleimani.

Top