ബഗ്ദാദ് :മൊസൂൾ നഗരം ഇറാഖി സേന തിരിച്ചുപിടിച്ചു. ഒൗദ്യോഗിക സ്ഥിരീകരണമായില്ലെങ്കിലും സൈന്യം ആഹ്ലാദപ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ ആഴ്ച്ച പടിഞ്ഞാറന്‍ മൊസൂളില്‍ ഐ.എസ്. പിടിച്ചെടുത്ത ആശുപത്രിയും ശുശ്രൂഷാ സംവിധാനങ്ങളും ഇറാഖി സേന തിരിച്ചുപിടിച്ചിരുന്നു.ക്ലിനിക്കും രക്‌തബാങ്കുമടക്കം എല്ലാ സൗകര്യങ്ങളുമുള്ള ഇബ്‌ന്‍ സിന ടീച്ചിങ് ഹോസ്‌പിറ്റലാണ് സൈന്യം തിരിച്ചുപിടിച്ചിരുന്നത് .പഴയ മൊസൂള്‍ നഗരത്തിലെ ഐ.എസ്. സാന്നിധ്യം നിയന്ത്രണവിധേയമാക്കി ആശുപത്രി സ്‌ഥിതിചെയ്യുന്ന അല്‍- ഷിഫാ മേഖല മുഴുവനായും സൈന്യം അധീനതയിലാക്കിയിരുന്നു.
മൊസൂള്‍ വീഴുന്നത് ഐഎസ് വിരുദ്ധ പോരാട്ടത്തിലെ നാഴികക്കല്ലാണ്. ഒൻപതുമാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ, ഐഎസിൽനിന്ന് സൈന്യം തിരിച്ചുപിടിച്ചത്.സൈനികരുടെ പോരാട്ടം അന്തിമ വിജയത്തിലേക്കാണെന്ന സൂചനകളാണ് ലഭിക്കുന്നത്. മൊസൂളിന്റെ ഭൂരിഭാഗവും പിടിച്ചെടുത്ത് ഇറാഖ് സേന വിജയം ഉറപ്പിച്ചു. െഎഎസ് തീവ്രവാദികളെ പൂര്‍ണമായും തുരത്താനുളള പോരാട്ടം ഇനി എതാനും മീറ്ററുകള്‍ കൂടി പിടിച്ചെടുക്കുന്നതോടെ പൂര്‍ത്തിയാകും. ശക്തമായ ചെറുത്തുനില്‍പ്പുകളെ വിഫലമാക്കികൊണ്ടാണ് സേനയുടെ മുന്നേറ്റം. ഒരുലക്ഷത്തിലധികം മനുഷ്യരെ മനുഷ്യകവചമാക്കിയായിരുന്നു മൊസൂളില്‍ െഎഎസ് ഭീകരർ പിടിമുറുക്കിയിരുന്നത്. ഇതിനെതിരെ െഎക്യരാഷ്ട്രസംഘടന രംഗത്തുവന്നിരുന്നു.മൊസൂള്‍ കീഴടക്കിയാല്‍ സമീപത്തെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ഐഎസ് ആക്രമണം തുടരുമെന്നാണ് സൂചന.
മൂന്നുവർഷം മുൻപാണു ആയിരക്കണക്കിന് ഐഎസ് ഭീകരർ മൊസൂൾ പിടിച്ചടക്കിയത്. ഐഎസിന്റെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന മൊസൂളിലേല്‍ക്കുന്ന തിരിച്ചടി െഎഎസ് എങ്ങനെ പ്രതിരോധിക്കുെമന്നാണ് ലോകം കാത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ടൈഗ്രിസ് നദീതീരത്തെ ഒരു ചതുരശ്ര കിലോമീറ്റർ താഴെ മാത്രമാണു ഭീകരരുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്നത്. രാജ്യത്തെ ഐഎസിന്റെ അവസാനതാവളമാണ് ഇറാഖ് സൈന്യം കീഴടക്കിയത്. കഴിഞ്ഞവർഷാവസാനത്തോടെ വിജയം നേടുമെന്നു പ്രഖ്യാപിച്ചു തുടങ്ങിയ യുദ്ധം മാസങ്ങൾ നീണ്ടുപോകുകയായിരുന്നു. ഏറ്റുമുട്ടൽ രൂക്ഷമായതോടെ, പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിച്ച മൊസൂളിലെ അൽ നൂറി പള്ളി കഴിഞ്ഞയാഴ്ച ഭീകരർ തകർത്തു. ഈ പള്ളിയിൽനിന്നാണ്, തന്നെ ഖലീഫയാക്കി 2014 ജൂലൈയിൽ ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി പ്രഖ്യാപനം നടത്തിയത്.കഴിഞ്ഞ ഒക്ടോബറിലാണ് അമേരിക്കയുടെ നേതൃത്വത്തില്‍ ഇറാഖി സേന മൊസൂള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമം തുടങ്ങിയത്.