ഷാർജ: മലയാളിയായ യുവാവിന്‍റെ മൃതദേഹം കാറിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. പെരുന്പാവൂർ സ്വദേശിയായ ഡിക്സ (35) ന്‍റെ മൃതദേഹമാണ് ബുധനാഴ്ച ഷാർജയിലെ അൽ ഖലായയിൽ രാത്രി കാറിനുള്ളിൽ പാതി അഴുകിയ നിലയിൽ കണ്ടെത്തിയത്.
ഡിക്സനെ കാണാനില്ലെന്ന് ബന്ധുക്കൾ ചൊവ്വാഴ്ച വാസി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ബന്ധുക്കൾ തന്നെയാണ് ഡിക്സനെ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അൽ കുവൈത്തി മോർച്ചറിയിലേക്ക് മാറ്റി.
അയർലണ്ടിലുള്ള ഭാര്യയെ തിങ്കളാഴ്ച രാത്രി 9.30ന് ഇദ്ദേഹം വിളിച്ചതായി പറയുന്നു. അടുത്തദിവസം രാവിലെ ഭാര്യ തിരിച്ചുവിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഓഗസ്റ്റ് ഒന്നിന് രാവിലെ 10ന് ഫോണ്‍ റിംഗ് ചെയ്തെങ്കിലും ഉടൻതന്നെ സ്വിച്ച് ഓഫ് ആകുകായിരുന്നു. ഷാർജയിൽ താമസിച്ചിരുന്ന വീട് അടഞ്ഞ നിലയിലായിരുന്നു. ഇതിനെ തുടർന്നാണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് എത്തി വീടിന്‍റെ വാതിൽ പൊളിച്ച് അകത്തുകയറിയെങ്കിലും ഡിക്സനെ കണ്ടെത്താനായില്ലെന്ന് ബന്ധു ആന്‍റണി പറഞ്ഞു.
ഡിക്സൻ ഷാർജയിൽ ഒന്പതു വർഷമായി ജോലി ചെയ്തുവരികയായിരുന്നു. 2016ലാണ് കുടുംബമൊത്ത് ഷാർജയിൽ താമസം തുടങ്ങിയത്. ഇതിനിടെ ഭാര്യക്ക് അയർലൻഡിൽ ജോലി ലഭിച്ചു. അടുത്തിടെ ഡിക്സനും ഭാര്യക്കൊപ്പം ചേരുന്നതിന് അയർലൻഡിലേക്ക് പോയി. എന്നാൽ കഴിഞ്ഞ ദിവസം ഷാർജയിലെ ജോലി ഉപേക്ഷിക്കുന്നതിനായിട്ടാണ് ഇദ്ദേഹം തിരിച്ചെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഡിക്സൻ ഷാർജയിലെത്തിയത് .മൃതദേഹം ദുബായില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണ വിവരമറിഞ്ഞ ഭാര്യ സോഫിയയും മകളും ഇന്ന് രാവിലെ കൊച്ചിയിലേക്ക് പോയി.അവര്‍ എത്തിയ ശേഷമേ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ ആരംഭിക്കുകയുള്ളു.ജൂലൈ 29നാണ് ഡിക്സണ്‍ ഡബ്ലിനില്‍ നിന്നും ദുബായിലേക്ക് പോയത്.പ്രശസ്തമായ മെട്രോം കെമിക്കല്‍ ആന്‍ഡ് ടൂള്‍സ് കമ്പനിയില്‍ ഉയര്‍ന്ന ചുമതലയിലുള്ള ഉദ്യോഗസ്ഥനായിരുന്നു ഡിക്സണ്‍. അയര്‍ലണ്ടിലെ ബ്രാഞ്ചിലേയ്ക്ക് ഡിക്‌സണ് കമ്പനി ജോലി വാഗ്ദാനം ചെയ്തിരുന്നു.അതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യാനും കൂടിയാണ് ഇദ്ദേഹം ദുബായിക്ക് പോയത്.ഗള്‍ഫിലുള്ള ഡിക്‌സന്റെ മറ്റു കുടുംബാംഗങ്ങള്‍ സംഭവമറിഞ്ഞു ദുബായില്‍ എത്തിയിട്ടുണ്ട്.ഡിക്സന്റെ ആകസ്മിക വേര്‍പാട് അറിഞ്ഞ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ ലെക്സ്ലിപ്പിലെയും പരിസരങ്ങളിലെയും നിരവധി പേര്‍ അനുശോചനമറിയിക്കാനായി ഇന്നലെ ഇവരുടെ വീട്ടിലെത്തി.സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ.ജോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ ശുശ്രൂഷയും നടത്തപ്പെട്ടു.ഇന്നലെ ഉച്ചയോടെയാണ് ഡബ്ലിനിലെ വീട്ടില്‍ ഡികസന്റെ മരണ വിവരം അറിിിഞ്ഞ.ത്