നഴ്സുമാര്‍ക്ക് ചതിക്കെണിയൊരുക്കി ഒലിവര്‍ പ്ലേസ്മെന്റ് ;വ്യാജ ഐഇഎല്‍ടിഎസിന് മുപ്പത് ലക്ഷം അന്വേഷണം അട്ടിമറിയ്ക്കാനും നീക്കം

കോട്ടയം: നഴ്സുമാര്‍ക്ക് ചതിക്കെണിയൊരുക്കി വീണ്ടും അയര്‍ലണ്ടിലേയ്ക്ക് നഴ്സിങ് റിക്രൂട്ടമെന്റ് നടക്കുന്നതായി സൂചന. നേരത്തെ നിരവധി ഉദ്യോഗാര്‍ത്ഥികളെ ചതിച്ച കോട്ടയം ഒലിവര്‍ പ്ലേസ്മെന്റാണ് വീണ്ടും അയര്‍ലണ്ടിലേയ്ക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതായി ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡിന് വിവരം ലഭിച്ചത്. നേരത്തെ ഞങ്ങള്‍ പുറത്ത് വിട്ട വാര്‍ത്തയെ തുടര്‍ന്ന് സംഭവം ക്രൈബ്രാഞ്ച് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.

അയര്‍ലണ്ട് മലയാളികളും തട്ടിപ്പുസ്ഥാപനത്തിന്റെ ഉടമകളുമായ ഇന്നസെന്റ് കുഴിപ്പളളി, സജിപോള്‍, ഒലിവര്‍ പ്ലേസ് മെന്റ് ഏറ്റുമാനുര്‍ ഉടമ റെജി പ്രോത്താസീസ് എന്നിവര്‍ക്കെതിരെ ഡിജിപിയ്ക്ക് നല്‍കിയ പരാതിയിലാണ് ക്രൈബ്രാഞ്ച് അന്വേഷണം നടത്തുന്നത്. മനുഷ്യകടത്ത്, വ്യാജ രേഖാ നിര്‍മ്മാണം ആള്‍മറാട്ടം, എന്നിവയാണ് ഇവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തില്‍ നിന്നും നിരവധി നേഴ്സുമാരേ വ്യാജ ഐ.ഇ.എല്‍.ടി.എസ് രേഖകള്‍ ഉണ്ടാക്കി നല്കി വിദേശത്തേക്ക് കടത്തുന്നതിന് 25 മുതല്‍ 30 ലക്ഷം രൂപവരെയാണ് ഒരു നഴ്സില്‍ നിന്ന് ഇവര്‍ ഈടാക്കുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസ് നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇവരില്‍ നിരവധി പേര്‍ പിടിക്കപ്പെട്ടു. ചിലര്‍ ജോലിക്ക് ചെന്നതിന്റെ അടുത്ത ദിവസം തന്നെ പോലീസ് പിടിയിലായ സംഭവം ഉണ്ടായി. നിരവധി പേര്‍ നാട്ടിലേക്ക് മടങ്ങി. ഒരു പാട് നേഴ്‌സുമാര്‍ ജോലി കിട്ടാതെ ചതിക്കപ്പെട്ടു .ഒലിവര്‍ പ്ലേസ്‌മെന്റ് വഴി ഇന്നസെന്റ് കുഴിപ്പള്ളി കൊണ്ടുവന്ന എട്ടോളം നേഴ്‌സുമാര്‍ മാസങ്ങളോളം ജോലിയും താമസ സൗകര്യവുമില്ലാതെ കഷ്ടപ്പെട്ടു .

ഇവരിലേക്ക് നടത്തിയ അന്വേഷണത്തില്‍ ഈ റിക്രൂട്ടിംഗ് തട്ടിപ്പുകാരിലൂടെ ജോലി തേടി എത്തിയ പലര്‍ക്കും വ്യാജ എക്‌സ് പീര്യന്‍സ് സര്‍ട്ടിഫിക്കറ്റ് കൊണ്ടാണ് ജോലി നേടിയതെന്നും ഞെട്ടിക്കുന്ന വിവരം അന്വേഷണത്തിലാണ് . തട്ടിപ്പിനു കൂട്ടു നിന്നതിനാല്‍ 30 ലക്ഷവും യാത്രാ കൂലിയും ഒക്കെ പോയ നേഴ്സുമാരും കുടുംബവും എല്ലാം രഹസ്യമാക്കി വയ്ക്കും. ഇത് വീണ്ടും വീണ്ടും റിക്രൂട്ടിങ്ങ് ഏജന്‍സിക്ക് തട്ടിപ്പിനായി കളമൊരുക്കി. ഒലിവര്‍ പ്ളേസ്മെന്റ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി ആരോപിക്കുന്നു. ദുബൈയില്‍ വരെ കൊണ്ടുപോയി നേഴ്സുമാരേ വ്യാജ ഐ.ഇ.എല്‍.ടി.എസ് എടുപ്പിച്ചിട്ടുണ്ട്. അവിടെ വ്യാജ സര്‍ട്ടിഫികറ്റ് കൊടുക്കന്ന മാഫിയയുമായി അടുത്ത ബന്ധമാണ് കേരലത്തിലേ റിക്രൂട്ടിങ്ങ് കമ്പിനിക്കുള്ളത്.

2018 ജനുവരി പതിനാലിനും വ്യാജ ഐ.ഇ.എല്‍.ടി.എസ് സര്‍ട്ടിഫിക്കറ്റില്‍ പിടിക്കപ്പെട്ട ഒരു നേഴ്സ് അയര്‍ലന്റിലെ ലൂക്കനില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചയയ്ച്ചിരുന്നു .അവരും വന്നത് ഒലിവര്‍ പ്ളേസ്മെന്റ് വഴി എന്നായിരുന്നു. ഇത് സംബനന്ധിച്ച വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് വാര്‍ത്ത പുറത്ത് വിട്ടത്.

വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റും വ്യാജ രേഖകളും ഉപയോഗിച്ച് തൊഴില്‍ നേടുന്നത് രാജ്യത്തിന്റെ എമിഗ്രേഷന്‍ സിസ്റ്റം തകര്‍ക്കല്‍ ,രാജ്യത്തില്‍ ഹെല്‍ത്ത് സെക്ടര്‍ അട്ടിമറി എന്നിവയായതിനാല്‍ അയര്‍ലണ്ടിലും യു കെയിലും ഇത്തരം തട്ടിപ്പു സംഘത്തിനെതിരെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നു. വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ,ഐ എല്‍ ടി എസ് സര്‍ട്ടിഫിക്കറ്റുകള്‍ മുഖാന്തിരം ജോലി നേടിയ കുറെ ആളുകള്‍ പിടിക്കപ്പെടുകയും ചിലര്‍ ഗള്‍ഫിലും യു കെയിലും ജയിലില്‍ ആവുകയും ചെയ്തിട്ടുണ്ട് .ഒലിവര്‍ പ്ലേസ് മെന്റ് കൊണ്ടുവന്ന ചിലരില്‍ വ്യാജ എക്പീര്യന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയില്‍ ആണ്. അയര്‍ലണ്ട് സ്പഷ്യല്‍ പോലീസും അന്വേഷണം നടത്തുന്നുണ്ട് എന്ന് സൂചനയുണ്ട്

അതേ സമയം ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിയ്ക്കാനും പ്രതികള്‍ നീക്കം നടത്തുന്നതായും സൂചനയുണ്ട്. പണവും സ്വാധീനവും ഉേേപയാഗിച്ചാണ് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നത്. അത് കൊണ്ട് തന്നെയാണ് വീണ്ടും ഇവര്‍ വ്യാജ ഐഎല്‍ടിഎസ് തട്ടിപ്പ് നടത്തുന്നത്.

Top