ഇംഫാല്‍: ഇരുമ്പുവനിത ഇറോം ഷര്‍മിളയ്ക്ക് തെരഞ്ഞെടുപ്പ് ഗോദയില്‍ പരാജയം. മണിപ്പൂരില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നു. 25 സീറ്റുകളിലാണ് പാര്‍ട്ടി മുന്നിലുള്ളത്. ബിജെപി 14 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
16 വര്‍ഷത്തെ ഐതിഹാസിക നിരാഹാര സമരം അവസാനിപ്പിച്ച് പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് പാര്‍ട്ടി രൂപീകരിച്ച് മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗിനെതിരെ തൗബല്‍ മണ്ഡലത്തിലാണ് ഷര്‍മിള മത്സരിച്ചത്. ഇബോബിക്ക് 15,000ത്തിലധികം വോട്ട് ലഭിച്ചപ്പോള്‍ ഇറോം ഷര്‍മിളയ്ക്ക് 90 വോട്ടുകളേ ലഭിച്ചുള്ളു. സംസ്ഥാനത്ത് സൈന്യത്തിന്റെ പ്രത്യേക അധികാരത്തിനെതിരെ 16 വര്‍ഷം നീണ്ട നിരാഹാര സമരം നടത്തിയ ഷര്‍മിളയുടെ രാഷ്ട്രീയ പ്രവേശനം നിരാശപ്പെടുത്തുന്നതായി.
രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി ബസന്ത സിംഗിന് 8729 വോട്ടുകള്‍ ലഭിച്ചു. സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ 2019ല്‍ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് ഷര്‍മിള നേരത്തെ പ്രഖ്യാപിച്ചിരുന്നു.