ഇറോം ശര്‍മ്മിള രാഷ്ട്രീയം ഉപേക്ഷിക്കുന്നു; സ്വന്തം ജനങ്ങള്‍ തന്നെ എന്നെ കൈവിട്ടെന്നും ഇനി മത്സരിക്കാനില്ലെന്നും ഉരുക്ക് വനിത

ഇംഫാല്‍: ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇറോം ശര്‍മ്മിള രാഷ്ട്രീയം ഉപേക്ഷിക്കുന്നു. ഇനി ഒരിക്കലും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്നും ഉരുക്ക് വനിത. സ്വന്തം ജനങ്ങള്‍ തന്നെ എന്നെ കൈവിട്ടു. തോല്‍വിയെക്കുറിച്ച് ആത്മപരിശോധന നടത്തുമെന്നും ശര്‍മിള പറഞ്ഞു. മണിപ്പൂരില്‍ നോട്ടയെക്കാളും കുറവ് വോട്ടാണ് ഇറോമിന് ലഭിച്ചത് ഇതിന് പിന്നാലെയാണ് രാഷ്ട്രീയം ഉപേക്ഷിക്കുന്നതായുളള ഇറോം ശര്‍മിളയുടെ വെളിപ്പെടുത്തല്‍.

സായുധ സേനാ പ്രത്യേക അധികാര നിയമമായ അഫ്സ്പ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 16 വര്‍ഷമായി തുടരുകയായിരുന്ന ഐതിഹാസികമായ നിരാഹാര സമരം അവസാനിപ്പിച്ചതിനു ശേഷമാണ് ഇറോം ശര്‍മിള രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കന്നി അങ്കത്തിനിറങ്ങിയ ശര്‍മിളയ്ക്ക് അടിതെറ്റി. ജനങ്ങള്‍ തന്നെ ഒരിക്കലും കൈവിടില്ലെന്ന അവരുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഒക്രാം ഇബോബി സിങ്ങിനെതിരെ തൗബാല്‍ മണ്ഡലത്തില്‍ മത്സരിച്ച ഇറോം പരാജിതയായി. ഒക്രാം ഇബോബി സിങ് 18,649 വോട്ട് നേടിയപ്പോള്‍ ഇറോമിന് 90 വോട്ട് മാത്രമാണ് നേടാനായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പാര്‍ട്ടി രൂപീകരിച്ചാണ് ശര്‍മിള തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി ജനാഭിപ്രായം തേടി ഒറ്റയ്ക്കു സൈക്കിള്‍ യാത്രയും നടത്തിയിരുന്നു. എന്നാല്‍ ഉരുക്കു വനിതയുടെ പോരാട്ടങ്ങളൊന്നും തിരഞ്ഞെടുപ്പില്‍ ഗുണം നല്‍കിയില്ല.

Top