അമാൻ: മദ്ധ്യ സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദ് സർക്കാരിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന അവസാന എണ്ണപ്പാടവും ഐസിസ് സ്വന്തമാക്കി. ബ്രിട്ടൻ ആസ്ഥാനമായ സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് എന്ന സംഘടനയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ജസലിലെ പ്രധാന എണ്ണപ്പാടത്തിന്റെ നിയന്ത്രണമാണ് ഐസിസിന്റെ കൈകളിലായത്. ഞായറാഴ്ച എണ്ണപ്പാടത്തിനു ചുറ്റുമുള്ള സൈനിക പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തിയാണ് ഐസിസ് നിയന്ത്രണം പിടിച്ചെടുത്തത്.
പൗരാണിക നഗരമായ പൽമീറയ്‌ക്കു വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന നഗരമാണ് ജസൽ. സിറിയയുടെ പ്രകൃതിവാതക പാടങ്ങൾക്ക് സമീപത്താണിത്. എണ്ണപ്പാടത്തെ ജീവനക്കാർ സമീപത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഷായർ വാതകപ്പാടത്തേക്ക് ഒഴിഞ്ഞുപോയെന്നും സംഘടന അറിയിച്ചു.
ഐഎസ് നിയന്ത്രണത്തിലുള്ള പൗരാണികനഗരം പല്‍മിറയുടെ വടക്കുപടിഞ്ഞാറു സ്ഥിതിചെയ്യുന്ന ജസാലില്‍നിന്നു പ്രതിദിനം 2500 ബാരല്‍ എണ്ണയാണ് ഉല്‍പാദിപ്പിച്ചിരുന്നത്. കഴിഞ്ഞ ജൂണിലും ജസാലിന്റെ നിയന്ത്രണം കുറച്ചുനാള്‍ ഐഎസിന്റെ കൈകളിലായിരുന്നു. പിന്നീട് ഇതു സിറിയന്‍ സൈന്യം തിരിച്ചുപിടിക്കുകയായിരുന്നു.
ഈ മേഖലയിലാണു സിറിയയുടെ പ്രധാന പ്രകൃതിവാതകശേഖരങ്ങളും സ്ഥിതിചെയ്യുന്നത്. ഐഎസ് ആസ്ഥാനമായ റാഖായില്‍ യുഎസ് നേതൃത്വത്തിലുള്ള വ്യോമാക്രമണം തുടരുന്നുണ്ട്. സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിനു നേരെ ഇന്നലെ ഐഎസ് ഷെല്ലാക്രമണം നടത്തി. 2011ല്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചതിനുശേഷം സിറിയയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണയുല്‍പാദനം കുത്തനെ ഇടിഞ്ഞിരുന്നു.
പ്രതിദിനം 380,000 ബാരല്‍ ഉല്‍പാദിപ്പിച്ചിരുന്നതു കഴിഞ്ഞവര്‍ഷാവസാനം 9329 ബാരലായി കുറഞ്ഞു. കിഴക്കന്‍ പ്രവിശ്യകളിലെ ഏറ്റവും ഉല്‍പാദനശേഷിയുള്ള എണ്ണപ്പാടങ്ങളെല്ലാം ഐഎസ് നിയന്ത്രണത്തിലാണിപ്പോള്‍. ഐഎസിന്റെ സാമ്പത്തിക സ്രോതസ്സുകളില്‍ പ്രധാനം ഇറാഖിലെയും സിറിയയിലെയും എണ്ണപ്പാടങ്ങളാണ്