സ്വന്തം ലേഖകൻ
കുറ്റ്യാടി: ആൾക്ക് ഒന്നിനു ഒരു ലക്ഷം രൂപ ഈടാക്കി ഐഎസിലേയ്ക്കു ആളെ റ്ിക്രൂട്ട് ചെയ്യുകയാണ് കുറ്റ്യാടിയിലെ വ്യാപാരി നടത്തിയിരുന്നതെന്നു സൂചന. ഐഎസ് ബന്ധത്തെ തുടർന്നു കുറ്റ്യാടിയിൽ കുറ്റ്യാടി സ്വദേശിയായ യുവാവിനെ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തോടെയാണ് ഇതു സംബന്ധിച്ചു വ്യക്തമായ സൂചന ലഭിച്ചത്. ഊരത്ത് നെല്ലോളിക്കണ്ടി റംഷാദാ(24)ണു പിടിയിലായത്.
കേരളത്തിന്റെ സുരക്ഷയെ പോലും ചോദ്യം ചെയ്യുന്ന രീതിയിലാണ് ഐഎസ് അനുഭാവികളുടെ വളർച്ച. പണം കിട്ടിയാൽ എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന യുവാക്കളെയും, മതത്തിൽ അടിമ ആയവരെയുമാണ് കേരളത്തിൽ നിന്നു റിക്രൂട്ട് ചെയ്യുന്നത്. പൊലീസിനും നാട്ടുകാർക്കും പോലും മുഖം കൊടുക്കാത്ത ഇവർ തരം കിട്ടിയാൽ എന്തും ചെയ്യും. ഇത്തരത്തിലാണ് കേരളത്തിലും ഐഎസിന്റെ പരിശീലനം പൂർത്തിയാകുന്നത്.
കഴിഞ്ഞ ദിവസം ഇയാളുടെ ഊരത്തെ വീട്ടിലെത്തിയാണ് ഐഎസ് റിക്രൂട്ട്‌മെന്റിനു മുൻകൈ എടുത്ത റംഷാദിനെ കസ്റ്റഡിയിലെടുത്തത്. കുറ്റ്യാടിയിലെ പള്ളിയിൽ അക്കൗണ്ടന്റായി ജോലി ചെയ്ുകയയാണ് റംഷാദ്. എൻ.ഐ.എ. ഡിവൈ.എസ്.പി: എ.പി ഷൗക്കത്തലി, മലപ്പുറം എസ്.പി. ദേബേഷ് കുമാർ ബെഹ്‌റ എന്നിവരുടെ നേതൃത്വത്തിലുള്ള എൻ.ഐ.എപോലീസ് സംയുക്ത സംഘമാണു കസ്റ്റഡിയിലെടുത്തത്.
ഊരത്തുള്ള ഇയാളുടെ വീട്ടിൽ പോലീസ് സംഘം പരിശോധന നടത്തി. ചില രേഖകൾ കണ്ടെത്തിയെന്നാണ് സൂചന. ഡിവൈ.എസ്.പി. വിക്രമൻ, സി.ഐമാരായ പി.എം. മനോജ്, ഉമേഷ് എന്നിവരും സംഘത്തിലുണ്ട്. കുറ്റ്യാടി കേന്ദ്രീകരിച്ച് ഐ.എസിലേക്ക് യുവാക്കളെ ചേർക്കുന്നതിനുള്ള ചുമതല റംഷാദിനാണെന്നാണു കേന്ദ്ര അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്.