ബായ്: ഐസിസ് ബന്ധം ഉള്ളതായി ആരോപിച്ച് രണ്ട് മലയാളികളെ യുഎഇ തിരിച്ചയച്ച ഞെട്ടിപ്പിയ്ക്കുന്ന വാര്‍ത്ത പുറത്തുവന്നു.സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് അനുകൂല നിലപാട് സ്വീകരിച്ചതിന് രണ്ട് മലയാളികളെ യുഎഇ നാടുകടത്തി. കൊച്ചി സ്വദേശികളെയാണ് കഴിഞ്ഞ മാസം 29ന് യുഎഇ തിരിച്ചയച്ചത്. ഇവരടക്കം പത്തുപേരടങ്ങുന്ന സംഘം ഫെയ്സ്ബുക്കില്‍ ഐഎസ് ആശയങ്ങളെ പിന്തുണയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായാണ് യുഎഇ അധികൃതര്‍ പറയുന്നത്.
കേരളത്തില്‍ നിന്നുള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലെത്തി ജോലി ചെയ്യുന്ന ചെറിയൊരു വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരാണെന്നാണ് യുഎഇ ഭരണാധികാരികള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ കഴിഞ്ഞ കുറച്ചു നാളുകളായി കര്‍ശന നിരീക്ഷണത്തിലായിരുന്നു. ഇങ്ങനെ കണ്ടെത്തിയ 10 ഇന്ത്യക്കാരെ ഘട്ടംഘട്ടമായി നാട്ടിലേക്കു മടക്കി അയയ്ക്കാനാണ് അധികൃതരുടെ നീക്കം.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒട്ടേറെ മലയാളികള്‍ ഐസിസിനേയും ഇസ്ലാമിക തീവ്രവാദത്തേയും സോഷ്യല്‍ മീഡിയയില്‍ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ ഏറെ വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ വെറും വികാര പ്രകടനം എന്നതിപ്പുറത്തേയ്ക്ക് ഗൗരവമുള്ളതാണ് ഇത് എന്നാണ് സമീപകാലത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിക് സ്‌റ്റേറിനെ പിന്തുണച്ചതിന് രണ്ട് മലയാളികളെ യുഎഇ തിരിച്ചയച്ചു എന്ന ഞെട്ടിപ്പിയ്ക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രണ്ട് പേരും കൊച്ചി സ്വദേശികളാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐസിസ് ബന്ധത്തിന്റെ പേരില്‍ യുഎഇയില്‍ നിന്ന് തിരിച്ചയച്ച തിരൂര്‍ സ്വദേശിയെ റോയും ഇന്റലിജന്‍സ് ബ്യൂറോയും അറസ്റ്റ് ചെയ്ത വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ഐസിസിനെ പിന്തുണയ്ക്കുന്ന ഇന്ത്യക്കാര്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ ഐസിസിനെ പിന്തുണയ്ക്കുന്നവര്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. യുഎഇ സര്‍ക്കാരും ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണം നടത്തുന്നുണ്ട്.
സോഷ്യല്‍ മീഡിയ സോഷ്യല്‍ മീഡിയയില്‍ ഐസിസിനെ പിന്തുണച്ച് രംഗത്തെത്തുന്നവരാണ് ഇപ്പോള്‍ നിരീക്ഷണ വലയത്തിലുള്ളത്. ഇതിനെ ലളിതമായി കാണാനാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.