![](https://dailyindianherald.com/wp-content/uploads/2015/09/isis-news.jpg)
ന്യൂഡല്‍ഹി: ഐസിസ് തീവ്രവാദം ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നതില്‍ പ്രധാനി കോഴിക്കോട്ടുക്കാരന്‍. കോഴിക്കോട്ട് ലോറി ഡ്രൈവറായ അബ്ദുള്ളയുടെ മകന്‍ സജീര്‍ മംഗളചേരിയാണ് ഐസിസിന്റെ ഇന്ത്യയിലെ റിക്രൂട്ട്‌മെന്റുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന വിവരം ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിക്കു. കണ്ണൂരിലെ കനകമലയില്‍ അറസ്റ്റിലായവരില്ഡ നിന്നാണ് സജീറിന്റെ വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കിട്ടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഭീകരസംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യുവാക്കളെ റിക്രൂട്ട് ചെയ്ത് ആയുധ പരിശീലനം നല്‍കി തിരിച്ചയച്ചതായാണു രഹസ്യാന്വേഷണ ഏജന്‍സിയുടെ നിഗമനം. ശ്രീലങ്കയില്‍ ദുര്‍ബലമായ എല്‍ടിടിഇയുടെ പോരാളികളും അനുഭാവികളുമായിരുന്ന യുവാക്കളെയും വ്യാപകമായി ഐസിസ് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണു വിവരം.
കോഴിക്കോട്ട് നിന്ന് എയര്‍ഇന്ത്യാ വിമാനത്തില്‍ ദുബായിലേക്ക് വല്ലപ്പോഴും യാത്ര ചെയ്യുന്ന വ്യക്തിയാണ് സജീര്‍. മൂന്ന് രാജ്യങ്ങള്‍ ഇയാള്‍ക്ക് വേണ്ടി നോട്ടമിട്ട് പിറകെയുണ്ട്. എന്നാല്‍ അതിസമര്‍ത്ഥമായി സജീര്‍ അന്വേഷണ ഏജന്‍സികളുടെ കണ്ണ് വെട്ടിച്ച് കടക്കും. സജീറിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ എന്‍ഐഎ തയ്യാറായിട്ടില്ല. പാനൂരില്‍ നിന്നും അഞ്ചു കൊല്ലം മുമ്പ് ദോഹയ്ക്ക് പോയ മന്‍സീദ് ബിന്‍ മുഹമ്മദും ഇന്ത്യയിലെ ഐസിസ് പ്രവര്‍ത്തനങ്ങളിലെ പ്രധാന ചുമതലക്കാരാണ്. കേരളത്തിലെ അഞ്ച് ബിജെപിക്കാരേയും രണ്ട് ജഡ്ജിമാരേയും കൊല്ലാന്‍ പദ്ധതിയിട്ടതും സജീറാണ്. കൊടൈക്കനാലില്‍ ഇസ്രയേലി പൗരന്മാരെ ആക്രമിക്കാനും പദ്ധതി തയ്യാറാക്കി. രഹസ്യാന്വേഷണ ഏജന്‍സികളുടെ ഇടപെടലാണ് ഈ പദ്ധതികള്‍ പൊളിച്ചത്. എന്നാല്‍ ഇതിന് പിന്നില്‍ സജീറാണെന്ന് തെളിയുന്നത് ഇപ്പോള്‍ മാത്രമാണ്.
ദൈവഭക്തിയുള്ള കഠിനാധ്വാനിയായ രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലാത്ത ആളാണ് നാട്ടുകാര്‍ക്ക സജീര്‍. അഫ്ഗാനിസ്ഥാനിലാണ് സജീര്‍ ഇപ്പോഴുള്ളതെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. ഇന്ത്യയില്‍ നിന്ന് എത്തുന്നവരെ ഇപ്പോള്‍ യു്ദ്ധ ഭൂമിയിലേക്ക് ഐസിസ് അയക്കാറില്ല. മറിച്ച് അഫ്ഗാനില്‍ വിട്ട് യുദ്ധമുറകളിലും ബോംബ് നിര്‍മ്മാണത്തിലും പരിചയം നല്‍കുകയാണ്. ഇവിടേയ്ക്ക് പ്രധാനമായും ആളുകളെ എത്തിക്കുന്നത് സജീറാണ്. വിദ്യാസമ്പന്നരായ യുവാക്കളും യുവതികളുമാണ് സജീര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ ഐസിസില്‍ എത്തിയത്. അഞ്ച് കൊല്ലം മുമ്പ് പാനൂരില്‍ നിന്ന് ദോഹയ്ക്ക് പോയ മന്‍സീദ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു. സജീറിനൊപ്പം മന്‍സീദും കേരളത്തിലെ ഐസിസ് പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശത്തിരുന്ന് കരുക്കള്‍ നീക്കുന്നു.
കനകമല ഓപ്പറേഷനില്‍ നിന്നാണ് ഇവരെ കുറിച്ച് വിരവം ലഭിച്ചത്. ഐസിസിന്റെ ടെലഗ്രാം സന്ദേശങ്ങളും മറ്റും പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്തുകയും ചെയ്തു. കേരളത്തില്‍ നിന്ന് ഐസിസിലെത്തിയവര്‍ക്കെല്ലാം സജീറുമായി അടുപ്പമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിലപാട്.അതിനിടെ ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ തീവ്രവാദി ക്യാംപുകളില്‍ ആയുധ പരിശീലനം നേടിയ പത്തു മലയാളി യുവാക്കള്‍ കൂടി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നാട്ടിലെത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചു. ഭീകരസംഘടനയിലേക്കു മലയാളികളെ റിക്രൂട്ട് ചെയ്ത കേസില്‍ സുബഹാനി മൊയ്തീന്‍ ഹാജ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ പിടിയിലായ ശേഷമാണ് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. കേരളത്തില്‍ നിന്നു യുവാക്കളെ വിദേശരാജ്യങ്ങളിലേക്കു കടത്തിയതല്ലാതെ വിദേശത്ത് ആയുധപരിശീലനം നേടിയവര്‍ നാട്ടില്‍ തിരികെ എത്തിയ വിവരം സുബഹാനി അറസ്റ്റിലാവുംവരെ അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിരുന്നില്ല.
ഇറാഖിലെ മൊസൂളില്‍ സൈനികരുമായി ഏറ്റുമുട്ടാന്‍ നിയോഗിക്കപ്പെട്ട ഭീകരസംഘത്തിലെ അംഗങ്ങളായിരുന്നു സുബഹാനിയും മറ്റു യുവാക്കളും.സമീപകാലത്ത് മൊസൂളില്‍ ഭീകരസംഘങ്ങള്‍ക്കേറ്റ തിരിച്ചടിയാണു മലയാളി യുവാക്കളെ നാട്ടിലേക്കു മടങ്ങാന്‍ പ്രേരിപ്പിച്ചതെന്നാണു സുബഹാനിയുടെ മൊഴി. എന്നാല്‍ ഭീകരസംഘങ്ങള്‍ക്കു കനത്ത ആള്‍നാശമുണ്ടാവുന്നതിനു മുന്‍പുതന്നെ ഇവര്‍ ഇന്ത്യയിലേക്കു മടങ്ങിയതായാണ് അന്വേഷണത്തില്‍ ബോധ്യപ്പെടുന്നത്