അഫ്ഗാനിലെ ഐഎസ് പരിശീലന ക്യാംപിൽ അമേരിക്കൻ ആക്രമണം: 36 പേർ കൊല്ലപ്പെട്ടു; ഐഎസിൽ ചേരാൻ പോയ മലയാളികൾക്കു നേരെയും ആക്രമണമെന്നു സൂചന

ക്രൈം ഡെസ്‌ക്

ന്യൂഡൽഹി: ഐഎസിൽ ചേരാൻ ഇന്ത്യൻ അതിർത്തി കടന്ന് അഫ്ഗാനിസ്ഥാനിലേയ്ക്കു കടന്ന മലയാളികൾ അധിവസിക്കുന്ന മേഖലയിൽ യുഎസ് ബോബ് ആക്രമണം. ഇന്ത്യൻ അതിർത്തി കടന്നു ഐഎസിൽ ചേരാൻ അഫ്ഗാനിലേയ്ക്കു പോയ 22 മലയാളികൾ ഉള്ള മേഖലയിലാണ് അമേരിക്കൻ സൈന്യത്തിന്റെ ആക്രണം ഉണ്ടായത്.
കഴിഞ്ഞ ദിവസം രാത്രിയിൽ അഫ്ഗാനിലെ നങ്കഹാർ മേഖലയിലായിരുന്നു കഴിഞ്ഞ ദിവസം രാത്രിയിൽ അമേരിക്കൻ സൈന്യത്തിന്റെ ആക്രമണം ഉണ്ടായത്. അമേരിക്കൻ സൈന്യത്തിന്റെ ആളില്ലാ ബോംബർ വിമാനമാണ് ഐഎസ് പരിശീലന കേന്ദ്രത്തിൽ ബോംബ് ആക്രമണം നടത്തിയത്. ഇവിടെ പരിശീലന കേന്ദ്രത്തിലുണ്ടായിരുന്ന 36 തീവ്രവാദികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് എൻഐഎയ്ക്കു ലഭിച്ചിരിക്കുന്ന വിവരം.
ഇതിനിടെ കഴിഞ്ഞ ദിവസം ദേശീയ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ഐഎസിൽ ചേരാൻ ഇന്ത്യയിൽ നിന്നു പോയ മലയാളികൾ നങ്കഹാറിലുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇപ്പോൾ അഫ്ഗാനിലെ നങ്കഹാറിലുണ്ടായ ആക്രമണത്തിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന ആശങ്ക ശക്തമായത്. എന്നാൽ, എൻഐഎ സംഘത്തിനു ഇവിടെ നിന്നു വിശദാംശങ്ങൾ ശേഖരിക്കാൻ ഇനിയും സാധിച്ചിട്ടില്ല. നങ്കഹാറിലെ വിവരങ്ങൾ നൽകാൻ ഇന്റർപോൾ ഇനിയും തയ്യാറാകാത്തതാണ് ഇപ്പോൾ അന്വേഷണം മുന്നോട്ടു കൊണ്ടു പോകുന്നതിനു സാധിക്കാതെ വന്നിരിക്കുന്നത്.
രണ്ടു ദിവസത്തിനുള്ളിൽ സംഭവത്തിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നു കണ്ടെത്താൻ സാധിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇന്റർപോളിൽ നിന്നു വിവരങ്ങൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളിലേയ്ക്കു കടക്കുന്നതിനാണ് എൻഐഎ സംഘം തയ്യാറെടുക്കുന്നത്. കഴിഞ്ഞ വർഷം ആദ്യമാണ് മലയാളകൾ അടങ്ങുന്ന 22 അംഗസംഘം ഇന്ത്യൻ അതിർത്തി കടന്ന് അഫ്ഗാനിസ്ഥാനിലേയ്ക്കു കടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top